ഒരാഴ്ച കൊണ്ട് മുടക്കു മുതലിന്റെ നാലിരട്ടി നേടി രേഖാചിത്രം, 2025 ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ആസിഫിന്റെ പേരിൽ

മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്.

dot image

2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ രേഖാചിത്രം ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ മുടക്കു മുതലത്തിന്റെ നാലിരട്ടിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

റിപ്പോർട്ടുകൾ പ്രകാരം 6 കോടിയാണ് രേഖാചിത്രത്തിന്റെ മുതൽ മുടക്ക്. ചിത്രം ലോകമെമ്പാടുമായി 33.5 കോടി രൂപ കളക്ഷൻ നേടിയതായി സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതനുസരിച്ചാണെങ്കിൽ ചെലവാക്കിയതിന്റെ ഇരട്ടിയുടെ ഇരട്ടിയിലധികം കളക്ഷൻ‌ ചിത്രം നേടിക്കഴിഞ്ഞു. കൂടാതെ ചിത്രത്തിൻ്റെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 16.31 കോടി രൂപയാണ്. ഇന്ത്യൻ ഗ്രോസ് കളക്ഷൻ 17.55 കോടി രൂപയും വിദേശ കളക്ഷൻ 15.95 കോടി രൂപയുമാണെന്നാണ് റിപ്പോർട്ടുകൾ.

മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ ആദ്യദിനം തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്.

2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്. രേഖാചിത്രത്തിൽ അനശ്വര രാജനാണ് നായിക. 80കളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവിൽ രേഖാചിത്രം ഏറെ നിരൂപക പ്രശംസയും നേടുന്നുണ്ട്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

Content Highlights: Rekhachithram movie made four times its investment in a week

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us