നടന്‍ എന്ന വിളിയില്‍ ബുദ്ധിമുട്ട് തോന്നി,പക്ഷെ ആ ലാല്‍ ജോസ് ചിത്രം എല്ലാം മാറ്റിമറിച്ചു; ഉണ്ണി മുകുന്ദന്‍

'കയ്യില്‍ വരുന്ന വേഷങ്ങളെല്ലാം ചെയ്യുന്ന രീതിയിലായിരുന്നു കരിയറിലെ ആദ്യ മൂന്ന് വര്‍ഷങ്ങള്‍ കടന്നുപോയത്'

dot image

മാര്‍ക്കോ എന്ന ചിത്രത്തിലൂടെ മലയാളത്തിന് പുറത്തും ശ്രദ്ധേയനാവുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. കരിയറിന്റെ ആദ്യ നാളുകളെ കുറിച്ചും നടനെന്ന നിലയില്‍ തുടരാന്‍ താന്‍ തീരുമാനിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍.

സിനിമയിലേക്കെത്തിയ ആദ്യ നാളുകളില്‍ വരുന്ന വേഷങ്ങളെല്ലാം ചെയ്താണ് മുന്നോട്ടു പോയിരുന്നതെന്നും നടനെന്ന നിലയില്‍ വലിയ ആത്മവിശ്വാസം തോന്നിയിരുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. പിന്നീട് ലാല്‍ ജോസ് ചിത്രമായ വിക്രമാദിത്യനിലെ വേഷമാണ് വഴിത്തിരവായതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ഗലാട്ട പ്ലസ് നടത്തിയ പാന്‍ ഇന്ത്യന്‍ ആക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു നടന്‍.

'കയ്യില്‍ വരുന്ന വേഷങ്ങളെല്ലാം ചെയ്യുന്ന രീതിയിലായിരുന്നു കരിയറിലെ ആദ്യ മൂന്ന് വര്‍ഷങ്ങള്‍ കടന്നുപോയത്. അതിനുശേഷം ലാല്‍ ജോസ് സാര്‍ സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രമാണ് നടനെന്ന നിലയില്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയത്. സെക്യുറായ ഒരു ഫീല്‍ നല്‍കിയത്. ഷൂട്ട് നടക്കുമ്പോഴും എനിക്ക് പകരം മറ്റാരെയെങ്കിലും കാസ്റ്റ് ചെയ്യുമോ എന്നെല്ലാം തോന്നുമായിരുന്നു. പക്ഷെ ആ സിനിമക്ക് ശേഷം നടനായി തന്നെ തുടരാമെന്ന് എനിക്ക് തോന്നി.

Vikramadithyam movie poster

അതിനുമുന്‍പ് സിനിമകളെല്ലാം ചെയ്തിട്ടുണ്ടെങ്കിലും ആളുകള്‍ എന്ന നടനെന്ന രീതിയില്‍ അഭിസംബോധന ചെയ്യുമ്പോള്‍ എനിക്കെന്തോ അതില്‍ പൂര്‍ണമായ ഒരു ബോധ്യം തോന്നില്ലായിരുന്നു. അതൊരു ബുദ്ധിമുട്ടായി പോലും തോന്നുമായിരുന്നു. കാരണം എനിക്ക് ചുറ്റും കാണുന്ന മറ്റ് അഭിനേതാക്കളുടെ അത്രയും വര്‍ക്കുകള്‍ ഞാന്‍ ചെയ്തിട്ടില്ലായിരുന്നു. അവര്‍ ചെയ്യുന്നത് പോലെയുള്ള മികച്ച വേഷങ്ങള്‍ എനിക്ക് ലഭിക്കുമോ എന്നറിയില്ലായിരുന്നു. പക്ഷെ വിക്രമാദിത്യന്‍ എന്നില്‍ മാറ്റം വരുത്തി,' ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

2014ല്‍ തിയേറ്ററുകളിലെത്തി വലിയ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു വിക്രമാദിത്യന്‍. ദുല്‍ഖര്‍ സല്‍മാന്‍ ആദിത്യന്‍ എന്ന നായകവേഷത്തിലെത്തിയ ചിത്രത്തില്‍ തുല്യപ്രാധാന്യത്തോടെയായിരുന്നു ഉണ്ണി മുകുന്ദന്റെ വിക്രം എത്തിയത്. നമിത പ്രമോദ്, ലെന, അനൂപ് മേനോന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. നിവിന്‍ പോളിയുടെ കാമിയോയും ഉണ്ടായിരുന്നു. ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചത് ലാല്‍ ജോസും മോഹന്‍ നമ്പ്യാരും ചേര്‍ന്നായിരുന്നു.

Content Highlights: Unni Mukundan says Lal Jose movie Vikramadithyan gave him the confidence to continue as an actor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us