ദളപതി അല്ല പകരം പുരട്ച്ചി ദളപതി, യോഹാനുമായി വീണ്ടുമെത്താൻ ഗൗതം മേനോൻ; നായകൻ വിശാൽ എന്ന് റിപ്പോർട്ട്

തന്റെ അടുത്ത സിനിമയ്ക്കായി ഗൗതം മേനോനുമായി കൈകോർക്കുന്നു എന്ന് വിശാൽ മനസുതുറന്നിരുന്നു

dot image

വിജയ്‌യെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ പ്രഖ്യാപിച്ച ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു 'യോഹാൻ: അധ്യായം ഒന്ന്'. ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നെങ്കിലും പിന്നീട് സിനിമ ഉപേക്ഷിക്കുകയായിരുന്നു. സ്ക്രിപ്റ്റ് കേട്ടതിന് ശേഷം ഇത് ഇംഗ്ലീഷ് സിനിമ പോലെയുണ്ട് നമ്മുടെ നാട്ടിൽ ചിത്രം വർക്ക് ആകില്ല അതുകൊണ്ട് തനിക്ക് ചെയ്യാൻ പറ്റില്ല എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം എന്ന് ഗൗതം മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയൊരു അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

തന്റെ അടുത്ത സിനിമയ്ക്കായി ഗൗതം മേനോനുമായി കൈകോർക്കുന്നു എന്ന് വിശാൽ നേരത്തെ മനസുതുറന്നിരുന്നു. ഇപ്പോഴിതാ വിജയ്‌യെ നായകനാക്കി ഒരുക്കാനിരുന്ന യോഹാൻ ആകും ആ സിനിമയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിശാലിനായി തിരക്കഥയിൽ ചില മാറ്റങ്ങൾ ഗൗതം മേനോൻ വരുത്തിയെന്നും സിനിമയെ പുതിയ രൂപത്തിൽ ഉടൻ ആരംഭിക്കുമെന്നാണ് പല ട്രാക്കർമാരും എക്സിൽ പോസ്റ്റ് ചെയ്യുന്നത്. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലർ ആയിട്ടായിരുന്നു യോഹാൻ പ്ലാൻ ചെയ്തത്. തന്റെ ഡ്രീം പ്രോജക്റ്റുകളിൽ ഒന്നാണ് യോഹാൻ എന്ന് ഗൗതം മേനോൻ മുൻപ് പറഞ്ഞിരുന്നു.

അതേസമയം വിശാൽ ചിത്രമായ മദ ഗജ രാജ തിയേറ്ററിൽ വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. 12 വർഷത്തോളം റിലീസ് മുടങ്ങിയിരുന്ന ഒരു ചിത്രം ബോക്സ് ഓഫീസിൽ വലിയ പ്രതികരണം നേടുന്നത് കോളിവുഡ് സിനിമാപ്രേമികളെ അത്ഭുതപ്പടുത്തുകയാണ്. അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് മദ ഗജ രാജയിൽ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ജെമിനി ഫിലിം സർക്യൂട്ട് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം നാഥൻ ആണ്. എഡിറ്റിംഗ് പ്രവീൺ കെ എൽ, എൻ ബി ശ്രീകാന്ത്. മദ ഗജ രാജയിലെ സന്താനത്തിന്റെ കോമഡിക്കും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. രണ്ടാം പകുതിയിലെ കോമഡി സീനുകൾ സിനിമയുടെ പ്രത്യേകതയാണെന്നും വിശാലിന്റെ ഫൈറ്റുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.

Content Highlights: Gautham Menon all set to revive Yohan with Vishal instead of Vijay

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us