ബേസിൽ ജോസഫ്, ചെമ്പൻ വിനോദ്, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ഒരു ഡാർക്ക് കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെട്ട സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഒരു അഭിനേതാവെന്ന നിലയിൽ പ്രാവിൻകൂട് ഷാപ്പിലൂടെ തന്റെ ടെംപ്ളേറ്റ് പൊളിച്ചെഴുതാൻ താൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ബേസിൽ ജോസഫ്. സിനിമയിലെ തന്റെ കഥാപാത്രമായ പൊലീസുകാരൻ സ്ഥിരം സിനിമകളിലെ പൊലീസിനെപ്പോലെ അല്ലാതെ പെരുമാറാതിരിക്കാൻ സംവിധായകൻ ശ്രീരാജ് ശ്രമിച്ചിട്ടുണ്ട്. ടെംപ്ളേറ്റുകൾ ബ്രേക്ക് ചെയ്ത് എക്സ്പിരിമെൻ്റ് ചെയ്യുന്നതാണ് ശ്രീരാജിന്റെ രീതി. അതാണ് അദ്ദേഹത്തിൽ തന്നെ ഏറ്റവും കൂടുതൽ എക്സൈറ്റ് ചെയ്യിപ്പിച്ച കാര്യമെന്ന് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ബേസിൽ ജോസഫ് പറഞ്ഞു.
'ഞങ്ങള്‍ ആക്ടേഴ്‌സിനെ എല്ലാവരെയും ഡയറക്ടര്‍ ശ്രീരാജ് നന്നായി ഉപയോഗിച്ചിട്ടുണ്ട്. എപ്പോഴും ഫീഡ്ബാക്ക് തന്നുകൊണ്ടേയിരിക്കും. അഭിനേതാവെന്ന നിലയിൽ അത് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഇനിയും മികച്ചതാക്കണം എന്ന ഫീഡ്ബാക്ക് ശ്രീരാജിന്റെ പക്കൽ നിന്നും എപ്പോഴും വരും. ഒരു ആക്ടറിനെ എല്ലാവരും സ്ഥിരം കാണുന്ന രീതിയിലല്ലാതെ അവതരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ടെംപ്ളേറ്റ് ബ്രേക്ക് ചെയ്ത് എക്സ്പിരിമെൻ്റ് ചെയ്യുന്നതാണ് ശ്രീരാജിന്റെ രീതി. അതാണ് ശ്രീരാജിൽ എന്നെ ഏറ്റവും കൂടുതൽ എക്സൈറ്റ് ചെയ്യിപ്പിച്ച കാര്യം', ബേസിൽ ജോസഫ് പറഞ്ഞു.
അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് ആണ് പ്രാവിൻകൂട് ഷാപ്പ് നിർമിച്ചിരിക്കുന്നത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകമാകെ തരംഗമായി മാറിയ 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസില്‍ നായകനായി ജിതു മാധവന്‍ സംവിധാനം ചെയ്ത 'ആവേശ'ത്തിനു ശേഷം എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിച്ചത്.
Content Highlights: I tried to break my template as an actor in pravinkoodu shapp says basil