ബാലയ്യേയും ഷങ്കറിനെയും വിറപ്പിച്ച ചിത്രം, കളക്ഷൻ റെക്കോർഡിട്ട് വെങ്കടേഷ്; രണ്ടാം ഭാഗവുമായി അണിയറപ്രവർത്തകർ

161 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷൻ

dot image

വെങ്കടേഷിനെ നായകനാക്കി അനിൽ രവിപുടി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് 'സംക്രാന്തികി വസ്‌തുനാം'. ജനുവരി 14 ന് സംക്രാന്തി റിലീസായി തിയേറ്ററിലെത്തിയ സിനിമക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വമ്പൻ മുന്നേറ്റമാണ് നടത്തുന്നത്. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. ഇപ്പോഴിതാ ഒരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അനിൽ രവിപുടി.

ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇനി വരാനിരിക്കുന്ന ഒരു സംക്രാന്തിയിൽ ആ ചിത്രം റിലീസ് ചെയ്യുമെന്നാണ് അനിൽ രവിപുടി പറയുന്നത്. സിനിമയുടെ ടെംപ്ളേറ്റ് വർക്ക് ആയെന്നും അതിനെ മറ്റൊരു സാഹചര്യത്തിൽ പ്ലേസ് ചെയ്യാവുന്ന തരത്തിൽ ഉള്ള വലിയ സാധ്യതയാണ് സിനിമയ്ക്കുള്ളതെന്നും അനിൽ രവിപുടി പറഞ്ഞു. രണ്ടാം ഭാഗം വരുകയാണെങ്കിൽ 'മല്ലി സംക്രാന്തികി വസ്‌തുനാം' എന്നായിരിക്കും പേരെന്നും അനിൽ രവിപുടി ഒരു അഭിമുഖത്തിൽ പറഞ്ഞു.161 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷൻ.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം നടൻ വെങ്കടേഷിന് ലഭിച്ച തിരിച്ചുവരവുകൂടിയാണ് സംക്രാന്തികി വസ്‌തുനാം. നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ഡാക്കു മഹാരാജിന്‍റെയും

രാം ചരൺ ചിത്രമായ ഗെയിം ചേഞ്ചറിന്റെയും കളക്ഷനെ ചിത്രം ഇതിനോടകം മറികടന്നിരുന്നു. 130 കോടിയോളമാണ് ഡാക്കു മഹാരാജിന്റെ ആഗോള കളക്ഷൻ. ഗെയിം ചേഞ്ചർ ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 122.98 കോടി മാത്രമാണ്. മോശം പ്രതികരണങ്ങൾ സിനിമയുടെ കളക്ഷനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

മീനാക്ഷി ചൗധരി, ഐശ്വര്യ രാജേഷ്, സായ്‌കുമാർ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് സംക്രാന്തികി വസ്‌തുനാമിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരിഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഛായാഗ്രഹണം നിർവഹിച്ചത് സമീർ റെഡ്ഡി. തമ്മിരാജാണ് ചിത്രം എഡിറ്റ് ചെയ്തത്. ഭീംസ് സെസിറോലിയോയുടെതാണ് സംഗീതം.

Content Highlights: Venkatesh film Sankranthiki Vasthunam announces second part

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us