വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 31 ന് ചിത്രം തിയേറ്ററുകളിലെത്തും. നിഖിലാ വിമലിന് പുറമേ ഏഴു നായികമാരാണ് ചിത്രത്തിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് സിനിമയിലെ മറ്റു നായികമാർ.
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബാബു ആന്റണി പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാകേഷ് മണ്ടോടിയാണ്. ഗാനങ്ങൾ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്മണ്യം. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. എഡിറ്റിങ് രഞ്ജൻ ഏബ്രഹാം. കലാസംവിധാനം ജോസഫ് നെല്ലിക്കൽ. മേക്കപ്പ് ഷാജി പുൽപ്പള്ളി. കോസ്റ്റ്യും ഡിസൈൻ റാഫി കണ്ണാടിപ്പറമ്പ്. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ അനിൽ ഏബ്രഹാം. ക്രിയേറ്റീവ് ഡയറക്ടർ - മനു സെബാസ്റ്റ്യൻ. കാസ്റ്റിങ് ഡയറക്ടർ പ്രശാന്ത് പാട്യം. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ സൈനുദ്ദീൻ. പ്രൊഡക്‌ഷൻ എക്സിക്യുട്ടിവ്സ് നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്.
അതേസമയം, വിനീത് ശ്രീനിവാസന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം വർഷങ്ങൾക്ക് ശേഷമായിരുന്നു. തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയിൽ എത്തിയപ്പോൾ വിമർശനങ്ങൾക്ക് ഇരയായിരുന്നു. ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹനലാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
Content Highlight : Vineeth Srinivasan - Nikhila Vimal combo, oru Jati Jatakam has announced its release