കെജിഎഫ്, വിക്രം, ആർഡിഎക്സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സ്റ്റണ്ട് ഡിറക്ടർസ് ആണ് അൻപറിവ്. കമൽ ഹാസൻ നായകനായി എത്തിയ വിക്രമിലെ ആക്ഷൻ സീനുകളെല്ലാം വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ സിനിമകൾക്കെല്ലാം ശേഷം കമൽ ഹാസനെ നായകനാക്കി അൻപറിവ് മാസ്റ്റേഴ്സ് ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇവർ ആദ്യമായി സംവിധായകരുടെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
കെഎച്ച് 237 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഒരു മാസ് ആക്ഷൻ ചിത്രമായിട്ടാണ് കെഎച്ച് 237 ഒരുങ്ങുന്നത്. ചിത്രത്തിലെ സംഗീതം കൈകാര്യം ചെയ്യാനായി ജിവി പ്രകാശ് കുമാറിനെ അണിയറപ്രവർത്തകർ സമീപിച്ചെന്നും വാർത്തകളുണ്ട്. ചിത്രത്തിന്റെ ഒരു അന്നൗൺസ്‌മെന്റ് വീഡിയോ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 2010 ൽ കാർത്തി നായകനായ 'നാൻ മഹാൻ അല്ലൈ' എന്ന സിനിമയിലൂടെയാണ് അൻപറിവ് മാസ്റ്റേഴ്സ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് ഇവർ നിരവധി തമിഴ്, തെലുങ്ക്, മലയാളം സിനിമകളുടെ ഭാഗമായി.
Buzz: @ikamalhaasan"s #KH237 to roll from March 2025 & @gvprakash is in talks to do music for this film 🔥
— Cine Station (@CineStationINC) January 21, 2025
Directed by the Maverick stunt directors @anbariv ⭐ pic.twitter.com/NucXx5KLQD
അതേസമയം മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' ആണ് ഇനി പുറത്തിറങ്ങാനുള്ള കമൽ ഹാസൻ ചിത്രം. 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. 2025 ജൂണ്‍ 5നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിമ്പുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
The shooting of Kamal's film #KH237, directed by #Anbariv, will begin in March.
— IDEO Q MEDIA OFFICIAL (@ideoqmedia) January 21, 2025
- Mass Action Film
- GV Prakash Talks Going On ✅ #ThugLife #Indian3 pic.twitter.com/aJVmhpRH3W
കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകനായ എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍.
Content Highlights: Anbarivu - Kamal Haasn film is a mass action film