'സൂര്യ അർഹനാണ്, കങ്കുവയ്ക്ക് ഓസ്കർ നൽകൂ!'; ട്രെൻഡിങ്ങായി ക്യാംപെയ്ൻ

കങ്കുവ എന്ന ഹാഷ്ടാഗും എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിങ്ങാണ്

dot image

2025ലെ ഓസ്കർ നോമിനേഷനുകളുടെ പ്രഖ്യാപനം ഇങ്ങ് അടുത്തെത്തി നിൽക്കുമ്പോൾ ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കവും അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മികച്ച ചിത്രത്തിനായുള്ള നോമിനേഷനിലേക്ക് ആടുജീവിതം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, കങ്കുവ, സ്വതന്ത്ര വീർ സവര്‍ക്കര്‍, ബാൻഡ് ഓഫ് മഹാരാജാസ് തുടങ്ങിയ സിനിമകൾ മത്സരിക്കുന്നുണ്ട്. ഈ വേളയിൽ സോഷ്യൽ മീഡിയയിൽ കങ്കുവയ്ക്കായി ഒരു ക്യാംപെയ്ൻ ട്രെൻഡിങ്ങായിരിക്കുകയാണ്.

'മികച്ച സിനിമകളുടെ പട്ടികയിലേക്ക് ഏതൊക്കെ സിനിമകൾ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു' എന്ന് ചോദിച്ചുകൊണ്ട് അക്കാദമി അവരുടെ എക്സ് ഹാൻഡിലിലൂടെ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കങ്കുവയ്ക്ക് 'ഓസ്കർ നൽകൂ' എന്ന് പറഞ്ഞുകൊണ്ടുള്ള ക്യാംപെയ്ൻ വന്നിരിക്കുന്നത്. സൂര്യ കങ്കുവയിൽ മികച്ച രീതിയിൽ പെർഫോം ചെയ്തുവെന്നും അദ്ദേഹം ഓസ്കർ അർഹിക്കുന്നു എന്നും കങ്കുവയ്ക്ക് ഓസ്കർ നൽകണമെന്നുമാണ് ആരാധകരുടെ ആവശ്യം.

കങ്കുവ എന്ന ഹാഷ്ടാഗും എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിങ്ങാണ്. ഈ ക്യാംപെയ്ൻ ട്രെൻഡിങ്ങായതിന് പിന്നാലെ ഇതൊക്കെ ട്രോൾ രൂപത്തിലുള്ളതാണോ അതോ ഗൗരവത്തോടെ പറയുന്നതാണോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

ജനുവരി 17 നായിരുന്നു നോമിനേഷൻ പ്രഖ്യാപനം നിശ്ചയിച്ചിരുന്നത്. എന്നാൽ ലോസ് ഏഞ്ചൽസിലെ കാട്ടുതീ മൂലം പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിക്കുന്നത്. അക്കാദമിയുടെ ഡിജിറ്റൽ ചാനലുകളിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും എബിസി ന്യൂസിൻ്റെ ഗുഡ് മോർണിങ് അമേരിക്ക എന്ന പരിപാടിയിലും നോമിനേഷനുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. 2025 മാർച്ച് രണ്ടിനാണ് അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുക.

Content Highlights: Give Kanguva oscars campaign trending in social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us