തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണൻ സിനിമാഭിനയം നിർത്തുന്നതായി അഭ്യൂഹം. തമിഴ് സിനിമ കോളമിസ്റ്റ് ആനന്ദന്റെ വാക്കുകൾക്ക് പിന്നാലെയാണ് പുതിയ അഭ്യൂഹങ്ങൾ നിറയുന്നത്. അഭിനയം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് അമ്മയുമായി നടി സംസാരിച്ചതായും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഈ അടുത്ത് ഒരു അഭിമുഖത്തിലാണ് തൃഷ അഭിനയം നിർത്തുന്നതായി ആനന്ദന്‍ വെളിപ്പെടുത്തിയത്. നടിക്ക് അഭിനയം മടുത്തതായും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതിനാലും സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് നടി എന്നുമാണ് ആനന്ദന്‍ പറഞ്ഞത്. മാത്രമല്ല ഇക്കാര്യത്തെച്ചൊല്ലി നടിയും അമ്മയുമായി വാഗ്വാദം തന്നെ ഉണ്ടായെന്നും ആനന്ദന്‍ പറയുന്നു. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനോട് അമ്മയ്ക്ക് താത്പര്യമില്ലെന്നാണ് വിവരം.
ഇതിന് പിന്നാലെ നടി സിനിമ വിട്ട് വിജയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി പ്രചാരണങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. എന്നാല്‍, ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ടൊവിനോ നായകനായ മലയാളം ചിത്രം ഐഡന്റിറ്റിയാണ് ഒടുവില്‍ പുറത്തിറങ്ങിയ തൃഷയുടെ ചിത്രം. വിവിധ ഭാഷകളിലായി നിരവധി സിനിമകളാണ് തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അജിത്തിനൊപ്പം വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങൾ റിലീസ് കത്ത് നിൽപ്പുണ്ട്. കൂടാതെ കമൽഹാസൻ-മണിരത്‌നം ടീമിന്റെ തഗ് ലൈഫ്, സൂര്യ 45 എന്നിങ്ങനെ നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights: Is Trisha Krishnan Planning To Quit Cinema And Enter Politics