തിയേറ്ററുകളിലെ വൈൽഡ് ഫയർ ഇനി ഒടിടിയിലേക്ക്? പുഷ്പ 2 ഈ മാസം ഡിജിറ്റൽ സ്ട്രീമിങ്ങിനെന്ന് റിപ്പോർട്ട്

ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്

dot image

ആഗോള ബോക്സ് ഓഫീസിൽ തൂഫാനായി മാറിയിരിക്കുകയാണ് അല്ലു അർജുൻ ചിത്രമായ പുഷ്പ 2. 1800 കോടിയിലധികം രൂപയാണ് സിനിമ ആഗോളതലത്തിൽ നേടിയിരിക്കുന്നത്. ഈ വേളയിൽ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ജനുവരി 30-31 തീയതികളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. രാജമൗലിയുടെ ചിത്രം 'RRR'-ന്റെയും (1230 കോടി) 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' (1215 കോടി) ന്റെയും 'ബാഹുബലി 2' വിന്റെയും (1790 കോടി) കളക്ഷൻ റെക്കോഡുകൾ 'പുഷ്പ 2: ദി റൂള്‍' മറികടന്നിരുന്നു. 2000 കോടിയിലേക്ക് കുതിക്കുന്ന പുഷ്പയ്ക്ക് മുന്നിലുള്ളത് ആമിര്‍ഖാന്‍ ചിത്രമായ 'ദംഗലി'ന്റെ റെക്കോർഡാണ്. 2070 കോടി രൂപയാണ് ദംഗലിന്റെ ആഗോള കളക്ഷന്‍.

അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: Reports that Pushpa 2 to stream in OTT this month

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us