ലിയോയുടെ റെക്കോർഡ് തകർക്കുമോ എമ്പുരാൻ?, കേരള ബോക്സ് ഓഫീസിൽ വെല്ലുവിളിയായി വീര ധീര സൂരനും സിക്കന്ദറും

വിജയ്‌യുടെ ലിയോ കേരളത്തിൽ നിന്ന് ആദ്യ ദിവസം നേടിയ 12 കോടിയെയാണ് എമ്പുരാൻ മറികടക്കേണ്ടത്

dot image

വലിയ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ നായകനായ 'എമ്പുരാൻ'. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. മാർച്ച് 27 നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. കേരളത്തിൽ വലിയ രീതിയിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ആദ്യ ദിനം 'എമ്പുരാൻ' വലിയ കളക്ഷൻ നേടുമെന്നും 'ലിയോ' നേടിയ റെക്കോർഡ് കളക്ഷനെ ചിത്രം മറികടക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ ചിത്രത്തിന് മറ്റു രണ്ടു സിനിമകളിൽ നിന്ന് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

വിക്രം നായകനായ വീര ധീര സൂരനും സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറും നിലവിൽ മാർച്ച് 27 ന് ആണ് റിലീസിനെത്തുന്നത്. ഇരു ചിത്രങ്ങൾക്കും വലിയ രീതിയിലുള്ള ഹൈപ്പ് ആണ് പ്രേക്ഷകർക്കിടയിൽ ഉള്ളത്. കേരളത്തിൽ ഇരു സിനിമകൾക്കും നല്ല സ്ക്രീനുകൾ ലഭിക്കുന്നതോടെ 'എമ്പുരാന്' ലഭിക്കുന്ന സ്‌ക്രീനുകളുടെ എന്നതിൽ കുറവുണ്ടാകുമോയെന്നാണ് ചർച്ചകൾ. വിജയ്‌യുടെ 'ലിയോ' കേരളത്തിൽ നിന്ന് ആദ്യ ദിവസം നേടിയ 12 കോടിയെയാണ് എമ്പുരാൻ മറികടക്കേണ്ടത്. എന്നാൽ എമ്പുരാന് കേരളത്തിൽ കൂടുതൽ സ്ക്രീനുകൾ ലഭിക്കുമെന്നും മറ്റു രണ്ട് സിനിമകളുടെ റിലീസ് ചിത്രത്തെ ഒരു രീതിയിലും ബാധിക്കില്ലെന്നും അഭിപ്രായങ്ങളുണ്ട്.

എമ്പുരാന്റെ രണ്ടു മിനിറ്റോളം ദൈർഖ്യമുള്ള ടീസർ അണിയറപ്രവർത്തകർ ജനുവരി 26 ന് പുറത്തുവിടും. ഇതോടെ സിനിമയുടെ ഹൈപ്പ് വലിയ രീതിയിൽ വർധിക്കുമെന്നാണ് പ്രതീക്ഷ. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.

സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് ഒരുക്കുന്ന സിക്കന്ദറിൽ രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബഡ്ജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. ഒരിടവേളക്ക് ശേഷം എആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദർ.

'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് 'വീര ധീര സൂരൻ. വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരിക്കുന്നത്. നേരത്തെ ജനുവരിയിൽ പുറത്തിറങ്ങാനിരുന്ന ചിത്രം അജിത്തിന്റെ വിടാമുയർച്ചിയുടെ റിലീസിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Content Highlights: Will Veera dheera sooran, Sikander release affect Empuran ?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us