എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ ചന്തുവിന്റെ മടങ്ങിവരവുണ്ടാകുമെന്ന് നേരത്തെ തന്നെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്.
ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ് ചിത്രം റീറിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റീറിലീസ് ടീസറിനും വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
4 k ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദഭംഗിയിലുമാണ് പുതിയ പതിപ്പ് എത്തുന്നത്. എസ് ക്യൂബ് ഫിലിംസാണ് പുത്തന്‍ സാങ്കേതികവിദ്യകള്‍ ചേര്‍ത്തൊരുക്കി പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്.
1989ല്‍ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോള്‍ വലിയ വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ നിര്‍മിച്ച ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരയായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ രാമചന്ദ്രന്‍ ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിങ്.
സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു ഒരു വടക്കന്‍ വീരഗാഥ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി നേടിയപ്പോള്‍ മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ചിത്രം നേട്ടം സ്വന്തമാക്കി. കൂടാതെ എട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ചിത്രം നേടിയിട്ടുണ്ട്.
അതേസമയം, മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങള്‍ അടുത്തിടെ റീറിലീസിന് എത്തിയിരുന്നെങ്കിലും ഒന്നിനും തിയേറ്ററില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്‍റെ കഥ, വല്യേട്ടന്‍, ആവനാഴി എന്നീ ചിത്രങ്ങളെല്ലാം തിയേറ്ററില്‍
Content Highlights: Oru Vadakkan Veeragadha rerelease date announced