ജോജു ജോർജിന്റെയും സുരാജിന്റെയും ചിത്രം 'നാരായണീന്റെ മൂന്നാണ്മക്കള്‍' റിലീസ് പ്രഖ്യാപിച്ചു

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഏറ്റവും പുതിയ ചിത്രം 'നാരായണീന്റെ മൂന്നാണ്മക്കള്‍' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

dot image

മലയാള സിനിമയിൽ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഏറ്റവും പുതിയ ചിത്രം 'നാരായണീന്റെ മൂന്നാണ്മക്കള്‍' സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും. ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. റിലീസിങ് തീയതിയുള്‍പ്പടെയുള്ള പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

തോമസ് മാത്യു, ഗാര്‍ഗി ആനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 'ആനന്ദ'ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന സിനിമയാണിത്. 'റണ്‍ കല്യാണി'യിലെ പ്രകടനത്തിലൂടെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഗാര്‍ഗി ആനന്ദന്റെ രണ്ടാമത്തെ സിനിമയാണ് നാരായണീന്റെ മൂന്നാണ്മക്കള്‍.

നാട്ടിന്‍ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമ മുന്നേറുന്നത്. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്ന് ആണ്‍ മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ വീട്ടില്‍ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മ്മവും കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം.

നിര്‍മ്മാണം: ജോബി ജോര്‍ജ്ജ് തടത്തില്‍, പ്രൊഡക്ഷന്‍ ഹൗസ്: ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെ.എസ്. ഉഷ, ധന്യ സുരേഷ് മേനോന്‍, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോര്‍ഡിങ് ആന്‍ഡ് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സിങ്: ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സെബിന്‍ തോമസ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റില്‍സ്: നിദാദ് കെ.എന്‍, ശ്രീജിത്ത് എസ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: release of Joju George and Suraj's film 'Narayaninte moonanmakkal' has been announced

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us