ഗ്ലാമറിന് വിട, ഇനി ആത്മീയ പാതയിൽ; 90 കളിലെ ബോളിവുഡിലെ മുൻനിര നായിക മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു

മമത കുല്‍ക്കര്‍ണിയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന് സല്‍മാന്‍ ഖാന്‍ നായകനായ കര്‍ണ്‍ അര്‍ജുന്‍ ആണ്

dot image

ബോളിവുഡ് നടിയായ മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തിയ ശേഷം കിന്നർ അഖാഡയു‌‌ടെ സന്യാസദീക്ഷ സ്വീകരിക്കുകയായിരുന്നു. യാമൈ മമത നന്ദഗിരി എന്ന പേരിലാണ് താൻ സന്യാസ ജീവിതം ആരംഭിക്കുന്നതെന്ന് മമത പറഞ്ഞു.

1991 ല്‍ സിനിമയിലെത്തിയ മമത കുല്‍ക്കര്‍ണിയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും നായകൻമാരായ കര്‍ണ്‍ അര്‍ജുന്‍ ആയിരുന്നു. ഇതിനൊപ്പം 90 കളിലെ നിരവധി ബോളിവുഡ് ഹിറ്റ് സിനിമകളിലെ നായികയായി തിളങ്ങിയിട്ടുണ്ട് മമത. അതിനൊപ്പം ബാസി, വക്ത് ഹമാരാ ഹെ, ക്രാന്തിവീർ, ആന്ദോളൻ, സബ്സെ ബഡാ കിലാഡി തുടങ്ങിയ ഹിറ്റ് സിനിമകളിലും മമത കുൽക്കർണി തിളങ്ങിയിരുന്നു. 1999 ല്‍ കുഞ്ചാക്കോ ബോബന്‍ നായകനായ 'ചന്ദാമാമ' എന്ന ചിത്രത്തിലൂടെ മലയാളത്തിലും അവർ മുഖം കാണിച്ചിരുന്നു.

സന്യാസം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് മമ്ത ഇന്‍സ്റ്റഗ്രാമിലൂടെ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. പ്രയാഗ്​രാജിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ 2016 ൽ താനെയിൽനിന്ന് 2,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ആ​ഗസ്തിൽ റദ്ദാക്കിയിരുന്നു.

Content Highlights: Actress Mamata Kulkarni has taken asceticism

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us