'ഞാൻ ഡാൻസ് പഠിച്ചിട്ടില്ല, കലാമണ്ഡലത്തിൽ പോയിട്ടില്ല'; ചിരി പടർത്തി മമ്മൂട്ടി, ഫാൻ ബോയ് മൊമെന്റ് എന്ന് GVM

'സ്വാഭാവികമായും ഈ ഡാൻസിനോട് അത്ര പരിചയമുള്ള ആളല്ല ഞാൻ. ഞാൻ ഡാൻസ് ഒന്നും പഠിച്ചിട്ടില്ല. കലാമണ്ഡലത്തിലും പോയിട്ടില്ല'

dot image

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സിനിമയിലെ ആദ്യ പകുതിയിൽ 'ഈ രാത്രി' എന്ന് തുടങ്ങുന്ന ഒരു ഗാനമുണ്ട്. ഫൺ മൂഡിലുള്ള ഗാനത്തിൽ രസകരമായ ചില സിംപിള്‍ ഡാൻസ് സ്റ്റെപ്പുകൾ മമ്മൂട്ടി ചെയ്യുന്നുണ്ട്. തിയേറ്ററുകളിൽ ആ നിമിഷത്തിന് മികച്ച കയ്യടിയാണ് ലഭിക്കുന്നത്. ഇപ്പോൾ ആ ഡാൻസ് സ്റ്റെപ്പുകളെക്കുറിച്ചുള്ള മമ്മൂട്ടിയുടെ പ്രതീകരണം ശ്രദ്ധ നേടുകയാണ്.

സിനിമയുടെ വിജയത്തിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ ആ ഡാൻസ് സ്റ്റെപ്പുകളെക്കുറിച്ച് ചോദ്യം വന്നപ്പോൾ തനിക്ക് ഡാൻസ് അറിയില്ലെന്നായിരുന്നു മമ്മൂട്ടിയുടെ ചിരി പടർത്തുന്ന മറുപടി. 'സ്വാഭാവികമായും ഈ ഡാൻസിനോട് അത്ര പരിചയമുള്ള ആളല്ല ഞാൻ. ഞാൻ ഡാൻസ് ഒന്നും പഠിച്ചിട്ടില്ല. കലാമണ്ഡലത്തിലും പോയിട്ടില്ല. അതുകൊണ്ട് പൊതുവെ മടിയാണ്. സാർ ധൈര്യം തന്നു, പിന്നെ എന്തോ ആവട്ടെ പെട്ടുപോയല്ലോ എന്ന് വിചാരിച്ച് അങ്ങ് ചെയ്തുപോയതാ. അതിന്റെ മൂന്ന് ഇരട്ടിയുണ്ടായിരുന്നു. അത് ഇറങ്ങി ഇറങ്ങി ഇറങ്ങി പുറകോട്ട് വന്നതാ. അത് എത്രത്തോളം മോശമായിട്ടുണ്ടോ അത്രത്തോളം ഉത്തരവാദിത്തം ഞാൻ ഏറ്റടുക്കുന്നു,' ഏന് മമ്മൂട്ടി പറഞ്ഞു.

നടന്റെ ഈ വാക്കുകൾക്ക് പിന്നാലെ മമ്മൂട്ടിയെക്കൊണ്ട് ആ ഡാൻസ് ചെയ്യിപ്പിച്ചതിന് പിന്നിലെ രസകരമായ കാരണം ഗൗതം മേനോനും വ്യക്തമാക്കി. 'അതൊരു ഫാൻ ബോയ് മൊമെന്റ് ആണ് എന്റെ. പ്ലസ് സിനിമയിൽ ഒരു ഡയലോഗുണ്ട് ഡാൻസ് എന്റെ വീക്ക്നെസ് ആണെന്ന്. അതുകൊണ്ട് വേണമെന്ന് പറഞ്ഞതെന്ന്' അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് സിനിമയുടെ സ്ക്രീനുകൾ വർധിപ്പിച്ചിരിക്കുകയാണ്. 200ൽ നിന്ന് 225 സ്‌ക്രീനുകളിലേക്കാണ് ചിത്രത്തിന്റെ പ്രദർശനം വർധിപ്പിച്ചിരിക്കുന്നത്. 2025ല്‍ മമ്മൂട്ടി നായകനായി എത്തുന്ന ആദ്യ ചിത്രം കോമഡിയുടെ മേമ്പൊടിയുമായി എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ്ങിനും കയ്യടികള്‍ ഉയരുന്നുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ജിവിഎം ഫാനായ മലയാളികളുടെ പ്രതീക്ഷകളെ നിരാശപ്പെടുത്താത്ത ചിത്രമാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നും കമന്റുകളില്‍ പറയുന്നു.

മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Content Highlights: Mammootty talks about saying yes to dance scenes in Dominic and the Ladies' Purse 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us