'വേൽമുരുകാ ഹാരോ ഹരാ…'; മോഹൻലാലിൻറെ 'നരൻ' റീ റീലീസ് ആഘോഷമാക്കി ആരാധകർ

ചിത്രത്തിലെ 'വേൽമുരുകാ ഹാരോ ഹരാ…' എന്ന ഗാനത്തിന് ഫാൻസ്‌ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്

dot image

ആശിർവാദ് സിനിമാസിന്റെ 25 ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മോഹൻലാലിൻറെ എക്കാലത്തെയും ഹിറ്റ് ചിത്രം നരൻ റീ റിലീസ് ചെയ്തു. കോട്ടയം അഭിലാഷ് തിയേറ്ററിലാണ് ചിത്രം റീ റിലീസ് ചെയ്തത്. മോഹൻലാൽ ആരാധകർ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ചിത്രത്തിലെ 'വേൽമുരുകാ ഹാരോ ഹരാ…' എന്ന ഗാനത്തിന് ഫാൻസ്‌ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസിന്റെ ബാനറിൽ 2005ൽ പുറത്തിറങ്ങിയ ആക്‌ഷൻ എന്റർടെയ്നറാണ് നരൻ. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ മുള്ളൻകൊല്ലി വേലായുധനായാണ് മോഹൻലാൽ എത്തിയത്. ചിത്രത്തിനും സിനിമയിലെ പാട്ടുകൾക്കും ഇപ്പോഴും ആരാധകർ ഏറെയാണ്.

Content Highlights: Kottayam people celebrated the re-release of Mohanlal's 'Naran' movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us