'നൻ പകൽ നേരത്ത് മയക്കം' പോലൊരു സിനിമ മലയാളത്തിൽ മാത്രമേ സംഭവിക്കൂവെന്ന് മമ്മൂട്ടി. ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ സംസാരിക്കവെയായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. 'നൻ പകൽ നേരത്ത് മയക്കം' എന്ന സിനിമ മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായിട്ടുള്ള സിനിമയാണെന്നും മമ്മൂട്ടി പറഞ്ഞു.
''നൻ പകൽ നേരത്ത് മയക്കം' എന്ന സിനിമ മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായിട്ടുള്ള സിനിമയാണ്. ഇങ്ങനെയുള്ള ഒരു സിനിമ മലയാളത്തിൽ മാത്രമേ വരൂ. ഇവിടെ ക്രിസ്റ്റഫർ നോളൻ ഒന്നും ഇല്ലല്ലോ? നമ്മുടെ ആൾക്കാർ ചെറിയ ചെറിയ പാവങ്ങൾ അല്ലേ?,' മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'നൻ പകൽ നേരത്ത് മയക്കം'. ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചത്. തമിഴ്‌നാട് പശ്ചാത്തലമാകുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. ചിത്രത്തില്‍ അശോകന്‍, രമ്യ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Mammootty says that a movie like 'nanpakal nerathu mayakkam' can only be made in Malayalam