ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ചന്തുവിൽ ബാക്കിയുണ്ട്!; 'ഒരു വടക്കൻ വീരഗാഥ' റീ റിലീസ് ട്രെയ്‌ലർ പുറത്ത്

മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ചേർന്നാണ് സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്.

dot image

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായി അഭിനയിച്ച 1989 ൽ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥ. ഇപ്പോൾ ഇതാ, റിലീസ് ചെയ്ത് 35 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 7 ന് കേരളത്തിലുടനീളം റീ റിലീസ് ചെയ്യും. 4 കെ ദൃശ്യ മികവോടെയാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.

സിനിമയുടെ പുതിയ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്നിവർ ചേർന്നാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ചിത്രത്തിൽ അഭിനയിച്ച വിനീത് കുമാർ, ജോമോൾ, രാമു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അന്തരിച്ച നിർമാതാവ് പി വി ഗംഗാധരന്റെ മക്കളായ ഷെനുഗ ജയതിലക്, ഷെർഗ സന്ദീപ് എന്നിവരുടെ സാന്നിധ്യവും ചടങ്ങിനുണ്ടായിരുന്നു.

മാതൃഭൂമി' ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായിരുന്ന പി.വി. ഗംഗാധരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കും ഹരിഹരനും മമ്മൂട്ടിക്കുമൊപ്പം ചേര്‍ന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ മലയാളത്തിന് സമ്മാനിച്ച മികവുറ്റ സിനിമകളിലൊന്നാണ് 'ഒരു വടക്കന്‍ വീരഗാഥ'. പുതിയ കാലത്തിന്റെ ദൃശ്യ-ശബ്ദ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചിത്രം ഒരിക്കല്‍ക്കൂടി പ്രേക്ഷകരിലെത്തിക്കണമെന്നത് പി.വി. ഗംഗാധരന്റെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷെറിനും മക്കളും എസ്.ക്യൂബ് ഫിലിംസ് സാരഥികളുമായ ഷെനൂഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരും ചടങ്ങിൽ പറയുകയുണ്ടായി.

മാറ്റിനി നൗ ആണ് ഡോൾബി അറ്റ്‌മോസ് ഫോർ കെ വേർഷനിൽ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മോഹൻലാലും, മമ്മൂട്ടിയും, സുരേഷ് ഗോപിയും ചേർന്നാണ് സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്. മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച വസ്ത്രാലങ്കാരം (പി. കൃഷ്ണമൂർത്തി) എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ സിനിമയ്ക്ക് ലഭിച്ചിരുന്നു.

നാല് ദേശീയ ചലച്ചിത്ര അവാർഡുകളും എട്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും മലയാളികളുടെ ഈ അഭിമാന ചിത്രം നേടിയിട്ടുണ്ട്. മമ്മൂട്ടി, സുരേഷ് ഗോപി, ബാലൻ കെ നായർ, മാധവി, ഗീത, ചിത്ര ,ജോമോൾ, ക്യാപ്റ്റൻ രാജു ,ദേവൻ, സഞ്ജയ് മിത്ര തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ ആണ് ചിത്രം നിർമിച്ചത്. ചീഫ് അസോസിയേറ്റ് സംവിധാനം:കെ ശ്രീക്കുട്ടൻ,അസോസിയേറ്റ് ഡയറക്ടർ:മോഹൻദാസ് വി എൻ, ഉണ്ണി നാരായണൻ അസിസ്റ്റന്റ് ഡയറക്ടർ:എ ജി അനിൽ കുമാർ, എം പത്മകുമാർ,പി കെ നായർ, കലാ സംവിധാനം: കൃഷ്ണമൂർത്തി, പി ആർ ഓ : ഐശ്വര്യ രാജ്

Content Highlights : Oru Vadakkan Veeragadha re release trailer out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us