വിജയ് ഇനി 'ജനനായകൻ'; ആരാധകർക്ക് ആവേശമായി ദളപതി 69 ടൈറ്റിൽ പോസ്റ്റർ

'മാസ്റ്റർ' സിനിമയിലെ സെറ്റിൽ വെച്ച് വിജയ് എടുത്ത സെൽഫിയാണ് 'ജനനായകൻ' എന്ന ടൈറ്റിൽ പോസ്റ്ററിൽ കാണുന്നത്

dot image

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'ജനനായകൻ' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഞൊടിയിടയിലാണ് പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്.

അതേസമയം, 'മാസ്റ്റർ' സിനിമയിലെ സെറ്റിൽ വെച്ച് വിജയ് എടുത്ത സെൽഫിയാണ് 'ജനനായകൻ' എന്ന ടൈറ്റിൽ പോസ്റ്ററിൽ കാണുന്നത്.
2020 ല്‍ റിലീസായ ബിഗിൽ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയവുമായി ബന്ധപ്പെട്ട് താരത്തിന്റെ ഓഫീസിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടന്റെ മാസ്റ്റർ സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു. 30 മണിക്കൂര്‍ നടനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കണക്കില്‍ പെടാത്തതൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് സെറ്റിൽ തിരിച്ചെത്തിയ നടന് ഗംഭീര വരവേൽപ്പായിരുന്നു ലഭിച്ചത്.

വിജയിയുടെ വീട്ടിന്‍ ഇന്‍കംടാക്‌സ് പരിശോധന നടക്കുമ്പോള്‍ പിന്തുണയുമായി എത്തിയ ആരാധകരോടൊപ്പം തന്റെ കാരവനിന് മുകളില്‍ കയറി അന്ന് വിജയ് എടുത്ത സെൽഫി ആയിരുന്നു ഇത്. 2020 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട സെലിബ്രിറ്റി പോസ്റ്റായി വിജയുടെ 'മാസ്റ്റര്‍' സെല്‍ഫി മാറിയിരുന്നു.

2025 ഒക്ടോബറിൽ ദീപാവലിക്കാണ് ജനനായകൻ റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമാതാക്കൾ. അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. നന്ദമുരി ബാലകൃഷ്‌ണ അവതരിപ്പിച്ച ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights: thalapathy 69 title poster out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us