മോഹൻലാലിന്റെ നായികയായി മാളവിക മോഹനൻ; സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വം' ഫെബ്രുവരി 10ന് ആരംഭിക്കും

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്

dot image

മലയാളികൾക്ക് പ്രിയപ്പെട്ട കൂട്ടുകെട്ടായ മോഹൻലാലും സത്യൻ അന്തിക്കാടും ഏറെ നാളുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ നായികയായി മാളവിക മോഹനൻ എത്തുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മോഹൻലാലിനൊപ്പം മാളവിക അഭിനയിക്കുന്ന ആദ്യ സിനിമയാകും ഹൃദയപൂർവ്വം. നേരത്തെ ഐശ്വര്യ ലക്ഷ്മിയെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്.

ഹൃദയപൂർവ്വത്തിന്റെ ചിത്രീകരണം ഫെബ്രുവരി 10 ന് കൊച്ചിയിൽ ആരംഭിക്കും. മോഹൻലാൽ ഫെബ്രുവരി 14 ന് സിനിമയിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ നായികയായ മാളവിക, പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ്. പട്ടം പോലെ, ദി ഗ്രേറ്റ് ഫാദർ, നിർണായകം, ക്രിസ്റ്റി തുടങ്ങിയവയാണ് മാളവിക മുൻപ് മലയാളത്തിൽ അഭിനയിച്ച സിനിമകൾ. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്.

ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്നാണ് സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്.

2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.

Content Highlights: malavika mohanan to pair opposite mohanlal in Hridayapoorvam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us