ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. 1800 കോടിയിലധികം രൂപയാണ് സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ഈ വേളയിൽ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. സിനിമയുടെ സ്ട്രീമിങ് ഡേറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഇരുപത് മിനിട്ടോളമുള്ള എക്സ്ട്രാ സീനുകൾ കൂട്ടിച്ചേർത്ത് ചിത്രത്തിന്റെ ഒരു റീലോഡഡ് വേർഷൻ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഈ പുതിയ വേർഷനാണ് നെറ്റ്ഫ്ലിക്സിലും എത്തുന്നത്. 3 മണിക്കൂർ 44 മിനിറ്റാണ് സിനിമയുടെ പുതിയ ദൈർഘ്യം. ചിത്രം ജനുവരി 30 ന് സ്ട്രീമിങ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുന്നത്. ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. രാജമൗലിയുടെ ചിത്രം 'RRR'-ന്റെയും (1230 കോടി) 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' (1215 കോടി) ന്റെയും 'ബാഹുബലി 2' വിന്റെയും (1790 കോടി) കളക്ഷൻ റെക്കോഡുകൾ 'പുഷ്പ 2: ദി റൂള്‍' മറികടന്നിരുന്നു.
The man. The myth. The brAAnd 🔥 Pushpa’s rule is about to begin! 👊
— Netflix India (@NetflixIndia) January 27, 2025
Watch Pushpa 2- Reloaded Version with 23 minutes of extra footage on Netflix, coming soon in Telugu, Tamil, Malayalam & Kannada! pic.twitter.com/ZA1tUvNjAp
അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്. സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമയ്ക്ക് കേരളത്തിൽ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2.
Content Highlights: Pushpa 2 OTT release update out now