ഒരു വമ്പൻ ആക്ഷൻ പടം പ്രതീക്ഷിക്കാമോ? മമ്മൂട്ടി- ടിനു പാപ്പച്ചൻ സിനിമ വരുന്നു?

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ 'ചാവേർ' ആണ് അവസാനമായി പുറത്തിറങ്ങിയ ടിനു പാപ്പച്ചൻ ചിത്രം.

dot image

സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ ആക്ഷൻ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ 'ചാവേർ' ആണ് അവസാനമായി പുറത്തിറങ്ങിയ ടിനു പാപ്പച്ചൻ ചിത്രം. ഇപ്പോഴിതാ ടിനു പാപ്പച്ചന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്.

മമ്മൂട്ടിയോടൊപ്പമാണ് ടിനു പാപ്പച്ചന്റെ അടുത്ത സിനിമയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയോട് സ്ക്രിപ്റ്റ് നരേറ്റു ചെയ്‌തെന്നും താരത്തിന്റെ ഭാഗത്ത് നിന്നുള്ള അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. 2018 ൽ ആന്റണി വർഗീസിനെ നായകനാക്കി പുറത്തിറങ്ങിയ 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന സിനിമയിലൂടെയാണ് ടിനു പാപ്പച്ചൻ സംവിധാനരംഗത്തേക്ക് എത്തുന്നത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ നേട്ടം സ്വന്തമാക്കിയിരുന്നു. തുടർന്ന് 2021ൽ ആന്റണിയോടൊപ്പം വീണ്ടുമൊന്നിച്ച 'അജഗജാന്തരം' തിയേറ്ററുകളിലെത്തി. ആക്ഷൻ ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ആണ് മമ്മൂട്ടിയുടേതായി അവസാനം തിയേറ്ററിൽ എത്തിയ സിനിമ. ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച കളക്ഷനും നേടാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ്ങിനും കയ്യടികള്‍ ഉയരുന്നുണ്ട്.

Content Highlights: Tinu pappachan planning his next film with Mammootty

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us