കൊച്ചി: അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം താങ്ങാനാകുന്നില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പുതിയ നടീനടന്മാര്‍പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്ന് സംഘടന. ഇതേത്തുടർന്ന് കടുത്ത നടപടിയെടുക്കാൻ ഒരുങ്ങുകയാണ് അസോസിയേഷൻ. വിവിധ സിനിമാ സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം സിനിമാനിർമാണം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കാനാണ് തീരുമാനം.
പ്രതിഫലത്തിനുപുറമേ അഭിനേതാക്കള്‍ക്ക് ജി.എസ്.ടി.യും നല്‍കണം. കൂടാതെ വിനോദ നികുതിയും സര്‍ക്കാര്‍ പിരിക്കുന്നു. ആദ്യഘട്ടമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയെ വിവരങ്ങള്‍ ധരിപ്പിക്കും. ഉയരുന്ന ചെലവിന്റെ പ്രത്യാഘാതങ്ങള്‍ വിതരണക്കാരെയും തിയേറ്ററുടമകളെയും ബാധിക്കുന്നതിനാല്‍ അവരുടെ സംഘടനകളെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യകത്മാക്കി.
അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനയായ 'അമ്മ'യ്ക്ക് കത്തുനല്‍കിയിട്ടുണ്ട്. ഡബ്ബിങ്ങിനു മുന്‍പെന്ന വ്യവസ്ഥമാറ്റി റിലീസിനുമുന്‍പ് മുഴുവന്‍ പ്രതിഫലവും എന്നാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 'അമ്മ'യുടെ മറുപടി കിട്ടിയിട്ടില്ല. 'അമ്മ'യുമായി വിശദമായ ചര്‍ച്ചനടത്താനും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു.
Content Highlights: Actors' remuneration is unaffordable, Producers Association going to take action