സമീപകാലത്തേ മമ്മൂട്ടി സിനിമകൾ കണ്ടന്റ് കൊണ്ടും പുതുമയാർന്ന അണിയറപ്രവർത്തകരുടെ നിര കൊണ്ടും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഫാലിമിയുടെ സംവിധായകൻ നിതീഷ് സഹദേവിന് മമ്മൂട്ടി കൈ കൊടുത്തിരിക്കുകയാണ്. നിതീഷ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
'അടുത്ത പടം മമ്മൂക്കയ്‌ക്കൊപ്പം' എന്ന ക്യാപ്‌ഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം നിതീഷ് സഹദേവ് പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
നേരത്തെ തന്നെ ഫാലിമി സംവിധായകനൊപ്പം മമ്മൂട്ടി സിനിമ ചെയ്യുമെന്ന അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. ഇതൊരു ആക്ഷൻ പാക്ക്ഡ് എന്റർടെയ്നറായിരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മഹേഷ് നാരായണൻ സിനിമയ്ക്ക് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക എന്നാണ് സൂചന.
അതേസമയം ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്" എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ, ഒരു ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമഡി ത്രില്ലർ ആയൊരുക്കിയ ചിത്രം രചിച്ചത്, ഡോ. സൂരജ് രാജൻ, ഡോ. നീരജ് രാജൻ എന്നിവരാണ്.
Content Highlights: Mammootty next movie with Falimy director