100 കോടിക്ക് മുകളിൽ പ്രതിഫലവുമായി അജിത്; വിടാമുയർച്ചി ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയ്ക്ക് വേണ്ടി അജിത് 163 കോടി വാങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്

dot image

അജിത് നായകനാകുന്ന പുതിയ ചിത്രം 'വിടാമുയർച്ചി' റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി ആറിന് തിയേറ്ററുകളിലെത്തുന്ന സിനിമയ്ക്ക് മേൽ ആരാധകർ വലിയ പ്രതീക്ഷ തന്നെ വെച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ ബജറ്റ് സംബന്ധിച്ചും അജിത്തിന്റെ പ്രതിഫലം സംബന്ധിച്ചുമുള്ള വാർത്തകളാണ് ശ്രദ്ധ നേടുന്നത്.

200 കോടി മുതൽ മുടക്കിലാണ് ഈ ആക്ഷൻ ത്രില്ലർ ഒരുക്കിയിരിക്കുന്നതെന്നാണ് കോയ്മോയിയെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. അജിത്താകട്ടെ സിനിമയ്ക്കായി 105 കോടിയോളം രൂപ പ്രതിഫലമായി വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ഇത് ആദ്യമായാണ് അജിത് 100 കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയ്ക്ക് വേണ്ടി അജിത് 163 കോടി വാങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം ആഗോളതലത്തിൽ വമ്പൻ റിലീസിലാണ് വിടാമുയർച്ചി എത്തുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. ചിത്രത്തിന് കേരളത്തിൽ പുലർച്ചെയുള്ള ഷോകൾ ഉണ്ടായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. തമിഴ്നാട്ടിൽ 9 മണി മുതലാണ് ആദ്യ ഷോ ആരംഭിക്കുക.

'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'.മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.

Content Highlights: Ajith Kumar receives a career high salary for Vidaamuyarchi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us