പാൻ ഇന്ത്യൻ ലെവലിൽ 'മോഹൻലാൽവുഡ്' തിളക്കത്തിന് സമയമാകുന്നു; 'വൃഷഭ' ചിത്രീകരണം പൂർത്തിയായി

നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ തെലുങ്ക്-മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നത്

dot image

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂർത്തിയായത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും കേക്ക് മുറിച്ചുകൊണ്ട്

പാക്കപ്പ് ആഘോഷിച്ചു.

നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില് മൊഴിമാറ്റി പ്രദർശനത്തിനെത്തും. റോഷൻ മെക, ഷനയ കപൂർ, സഹ്റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന വൃഷഭ തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ റിലീസിനെത്തും. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അതേസമയം എമ്പുരാൻ, തുടരും എന്നീ സിനിമകളും മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തുടരും. 2019 ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തുക.

Content Highlights: Mohanlal movie Vrusshabha shooting completed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us