റിലീസ് വൈകിയിട്ടുണ്ടെങ്കിൽ അതിന് കാരണമുണ്ട്; 'വിടാമുയർച്ചി' സിനിമയുടെ കിടിലൻ മേക്കിങ് വീഡിയോ പുറത്ത്

121 ദിവസം നീണ്ട ചിത്രീകരണത്തിൽ നേരിടേണ്ടി വന്ന കാലാവസ്ഥാ വ്യതിയാനങ്ങളും ബുദ്ധിമുട്ടുകളുമല്ലാം ഉൾക്കൊള്ളിച്ചാണ് മേക്കിങ് വീഡിയോ പുറത്തുവിട്ടത്.

dot image

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. വലിയ ക്യാൻവാസിൽ ഒരു ആക്ഷൻ സിനിമയായി ഒരുങ്ങുന്ന വിടാമുയർച്ചി സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ, സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രീകരണ സമയത്ത് അണിയറപ്രവർത്തകർ നേരിടേണ്ടി വന്ന കഷ്ടതകൾ മുഴുവനും മേക്കിങ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

121 ദിവസം നീണ്ട ചിത്രീകരണത്തിൽ നേരിടേണ്ടി വന്ന കാലാവസ്ഥാ വ്യതിയാനങ്ങളും ബുദ്ധിമുട്ടുകളുമല്ലാം ഉൾക്കൊള്ളിച്ചാണ് മേക്കിങ് വീഡിയോ പുറത്തുവിട്ടത്. ചിത്രീകരണ സമയത്ത് കാർ ചെയ്‌സിങ്ങിനിടെ നടൻ അജിത്തിന് അപകടം പറ്റുന്നതും വീഡിയോയിൽ കാണാം. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനകം തന്നെ ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം, തമിഴ്നാട്ടിലെ പല തിയേറ്ററുകളിലും സിനിമയുടെ ആദ്യ ദിവസത്തെ ടിക്കറ്റ് മുഴുവൻ വിറ്റു തീർന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിക്കറ്റിനായുള്ള തിരക്ക് വർധിക്കുന്നതിനാൽ പലരും കൂടുതൽ ഷോ സിനിമയ്ക്കായി ചാർട്ട് ചെയ്യുന്നുണ്ട്. അജിത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കളക്ഷൻ വിടാമുയർച്ചി സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. ചിത്രത്തിന് കേരളത്തിൽ പുലർച്ചെയുള്ള ഷോകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ 9 മണി മുതലാണ് ആദ്യ ഷോ ആരംഭിക്കുക.

'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.

Content Highlights:  vidaamuyarchi movie making vidio out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us