![search icon](https://www.reporterlive.com/assets/images/icons/search.png)
തമിഴിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് ദേവ. ഒരുകാലത്ത് തമിഴിലെ ഹിറ്റ് പാട്ടുകളും ബി ജി എമ്മുകളും പിറന്നത് ദേവയിലൂടെയായിരുന്നു. താൻ സംഗീതം നൽകിയ പഴയ പാട്ടുകൾ ഇപ്പോൾ സിനിമയിൽ ഉപയോഗിക്കുന്നതും ആളുകൾ അത് ഏറ്റെടുക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ടെന്ന് മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ദേവ. ലിയോയില്‍ ‘കറു കറു കറുപ്പായി’ എന്ന പാട്ട് ഉപയോഗിച്ചത് തനിക്ക് ലഭിച്ച അംഗീകാരമാണെന്ന് ദേവ പറഞ്ഞു. ഗാലട്ടാ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എന്റെ ചില പാട്ടുകള്‍ വീണ്ടും ആളുകളുടെ ശ്രദ്ധയില്‍ പെട്ടു. ഇറങ്ങിയ സമയത്ത് അത്രക്ക് ശ്രദ്ധ ആ പാട്ടുകള്‍ക്ക് കിട്ടിയില്ല. ലിയോ, വാഴൈ, ലബ്ബര്‍ പന്ത് ഈ സിനിമകളിലെല്ലാം എന്റെ പാട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ സംവിധായകര്‍ എനിക്ക് തന്ന ബഹുമാനമായാണ് അതിനെ കാണുന്നത്. ലിയോയില്‍ ‘കറു കറു കറുപ്പായി’ എന്ന പാട്ട് ഉപയോഗിച്ചത് വലിയൊരു കാര്യമാണ്.
"Karu Karu Karupaiye" song reach after used from #Leo movie... 2K kids celebrating that song ♥️ - Music Director Deva 🔥#JanaNayagan @actorvijay pic.twitter.com/VmHWh3BgXI
— Jiven ツ (@VijayGeekTweets) February 5, 2025
ഈയടുത്ത് ഒരു ചെറിയ പയ്യന് ആ പാട്ട് ഇഷ്ടമാണെന്ന് പറഞ്ഞു. ആ കുട്ടിയുടെ അച്ഛന്‍ എന്നെ ചൂണ്ടികാണിച്ച് ‘ഇദ്ദേഹമാണ് ആ പാട്ടിന്റെ മ്യൂസിക് ഡയറക്ടര്‍’ എന്ന് പറഞ്ഞു. ആ പയ്യന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാമോയെന്ന് ചോദിച്ചു. അതെല്ലാം എനിക്ക് കിട്ടുന്ന അംഗീകാരമാണ്, വാഴൈയുടെ അവസാനം എന്റെ ‘പഞ്ചു മിട്ടായ്’ എന്ന പാട്ട് ഉള്‍പ്പെടുത്തിയതും എനിക്ക് സന്തോഷം തന്ന കാര്യമാണ്,’ ദേവ പറഞ്ഞു. 2000 ത്തിൽ പുറത്തിറങ്ങിയ പ്രഭുദേവയുടെ 'ഏഴയിൻ സിരിപ്പിൻ' എന്ന ചിത്രത്തിലെ ഗാനമാണ് 'കറു കറു കറുപ്പായി’. ഈ ഗാനം ചിത്രത്തിൽ ആലപിച്ചത് ഗായകൻ ഉണ്ണി മേനോൻ ആണ്.
Content Highlights: deva said that the song 'Karu Karupup Karuppai' became a hit because Vijay used it in the film