
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിൽ നായികയാകുന്നത് പൂജ ഹെഗ്‌ഡെ ആണ്. റെട്രോ എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരു പ്രത്യേക അഭിമാനമുണ്ടെന്നും സിനിമ ഇപ്പോള്‍ എഡിറ്റിങ് പ്രോസസ്സിലാണെന്നും അത് മുഴുവനായി ഇതുവരെ കണ്ടിട്ടില്ലെന്നും പൂജ പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
‘ഞാന്‍ ചെയ്ത എല്ലാ സിനിമകളെയോര്‍ത്തും അഭിമാനമുണ്ട്. എന്നാലും അതില്‍ എടുത്തുപറയേണ്ട സിനിമ റെട്രോയാണ്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് അഭിമാനമുണ്ട്. അതിന്റെ ഓരോ സീനും എനിക്ക് പ്രിയപ്പെട്ടതാണ്. ആ സിനിമ ക്രിയേറ്റ് ചെയ്ത രീതിയും മനോഹരമാണ്. ആ സെറ്റിലുണ്ടായിരുന്നവരുടെ എനര്‍ജി അമ്പരപ്പിക്കുന്നതായിരുന്നു.
അതുപോലെ, റെട്രോയിലെ എന്റെ ക്യാരക്ടറും അതിനെ ട്രീറ്റ് ചെയ്ത രീതിയും ഗംഭീരമാണ്. നിങ്ങളോട് ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലും ആ സിനിമ ഞാന്‍ മുഴുവനായി കണ്ടിട്ടില്ല. അതിന്റെ എഡിറ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. സെറ്റില്‍ എല്ലാവരും ഇടപഴകിയ രീതിയും എല്ലാവരും തമ്മിലുള്ള ബോണ്ടും കൊണ്ട് എനിക്ക് റെട്രോ സ്‌പെഷ്യലാണ്,’പൂജ ഹെഗ്‌ഡേ പറഞ്ഞു.
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. 80 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത കങ്കുവയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സൂര്യ ചിത്രം. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. സൂര്യയുടെ തിരിച്ചു വരവാകും 'റെട്രോ' എന്നാണ് ആരാധകർ പറയുന്നത്.
Content Highlights: Pooja Hegde talks about retro cinema