പൊൻമാനെ പ്രശംസിച്ച് ചിയാൻ വിക്രം; 'വിലമതിക്കാനാവാത്ത വാക്കുകൾക്ക് നന്ദി' പറഞ്ഞ് അണിയറപ്രവർത്തകർ

ചിയാന് ബേസിൽ ജോസഫ് ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ നന്ദി അറിയിച്ചിട്ടുണ്ട്

dot image

ബേസിൽ ജോസഫ് നായകനായ ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാന് അഭിനന്ദനവുമായി തമിഴ് സൂപ്പർ താരം വിക്രം. ചിത്രം കണ്ട് ഏറെയിഷ്ടപെട്ട വിക്രം, അതിന് ശേഷം സംവിധായകൻ ജ്യോതിഷ് ശങ്കറിനെ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. ചിയാന്റെ 'അമൂല്യമായ അഭിനന്ദനത്തിനും വിലമതിക്കാനാവാത്ത വാക്കുകൾക്കും' ബേസിൽ ജോസഫ് ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ നന്ദി അറിയിച്ചിട്ടുണ്ട്.

മഞ്ജു വാര്യർ, മാല പാർവതി, ഡിജോ ജോസ് ആന്റണി, ജോഫിൻ ടി ചാക്കോ, ലിജോ ജോസ്, ശ്രീധരൻ പിള്ള, ജിയോ ബേബി, അരുൺ ഗോപി, തമർ കെവി, ടിനു പാപ്പച്ചൻ, മഹേഷ്‌ ഗോപാൽ, ടൊവിനോ തോമസ്, പിസി വിഷ്ണുനാഥ്‌, ഹനീഫ് അദേനി, സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയ കല, കായിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ളവരും ചിത്രത്തെ പ്രശംസിച്ചിരുന്നു.

കൊല്ലം ജില്ലയിലെ തീരദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥയവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജി ആർ ഇന്ദുഗോപൻ ഈ കഥ രചിച്ചത്. പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട ബേസിൽ ജോസഫ്, ലിജോമോൾ ജോസ്, സജിൻ ഗോപു, ആനന്ദ് മന്മഥൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പി പി അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. മരിയൻ ആയി സജിൻ ഗോപുവും അമ്പരപ്പിക്കുന്ന പ്രകടനമാണ് സമ്മാനിച്ചത്. സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസും ബ്രൂണോ എന്ന കഥാപാത്രമായി ആനന്ദ് മന്മഥനും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്.

രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് പൊൻമാൻ.

Content Highlights: Chiyaan Vikram praises Ponman movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us