Megastar × Lady Superstar; ഹിറ്റ് കോംബോ വീണ്ടും, മഹേഷ് നാരായണൻ പടം 'കത്തു'മെന്ന് സോഷ്യൽ മീഡിയ

മഹേഷ് നാരായണൻ ചിത്രത്തിൽ തെന്നിന്ത്യൻ നായിക നയൻ‌താര ജോയിൻ ചെയ്തിരിക്കുകയാണ്

dot image

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വാർത്തകൾ മലയാള സിനിമാലോകത്ത് വലിയ ചർച്ചാവിഷയമാണ്. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ അപ്ഡേറ്റുകൾ ഇത്രയേറെ ആഘോഷിക്കപ്പെടുന്നതിന് കാരണവും. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ തെന്നിന്ത്യൻ നായിക നയൻ‌താര ജോയിൻ ചെയ്തിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മമ്മൂട്ടിയും നയൻതാരയും നിൽക്കുന്ന ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു. 'മെഗാസ്റ്റാറും ലേഡി സൂപ്പർസ്റ്റാറും വീണ്ടും ഒന്നിക്കുന്നു', 'ഹിറ്റ് കോംബോ എഗൈൻ' എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ. നയൻസും കൂടി ജോയിൻ ചെയ്തതോടെ സിനിമ മികച്ച പ്രകടനങ്ങൾ കൊണ്ട് ആഘോഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. ആ​ന്റോ​ ​ജോസഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റിലാണ് ചിത്രം ഒരുങ്ങുന്നത്. ആന്‍ മെഗാ മീഡിയ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Content Highlights: Nayanthara joins Mahesh Narayanan project

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us