മലയാളത്തിന്റെ 'പാൻ ഇന്ത്യൻ ഹിറ്റലു'; പ്രേമലു ഒന്നാം വാർഷികം ആഘോഷമാക്കി സോഷ്യൽ മീഡിയ

തമിഴ്, തെലുങ്ക് പ്രേക്ഷകരും പ്രേമലുവിന്റെ ഒന്നാം വാർഷികം സോഷ്യൽ മീഡിയയിലൂടെ ആഘോഷിക്കുകയാണ്

dot image

വലിയ താരനിരയോ വമ്പൻ ബാറ്റോ ഇല്ലാതെയെത്തി പാൻ ഇന്ത്യൻ ലെവലയിൽ വിജയം നേടിയ ചിത്രമായിരുന്നു 'പ്രേമലു'. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ഈ വേളയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രേമലുവിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ് സിനിമാപ്രേമികൾ.

എക്സ് പ്ലാറ്റ്‌ഫോം ഉൾപ്പടെയുള്ളിടങ്ങളിൽ പ്രേമലു ഇപ്പോൾ ട്രെന്റിങ്ങായി മാറിയിട്ടുണ്ട്. ഹേറ്റേഴ്സ് ഇല്ലാത്ത, റിപ്പീറ്റ് വാല്യൂവുള്ള ചിത്രമാണ് ഇതെന്നും എന്നും തങ്ങളുടെ പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിൽ പ്രേമലു ഉണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. രസകരമായ കാര്യമെന്തെന്നാൽ മലയാളികൾ മാത്രമല്ല തമിഴ്, തെലുങ്ക് പ്രേക്ഷകരും പ്രേമലുവിന്റെ ഒന്നാം വാർഷികം സോഷ്യൽ മീഡിയയിലൂടെ ആഘോഷിക്കുകയാണ്.

2024 ഫെബ്രുവരി ഒമ്പതിനായിരുന്നു പ്രേമലു റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത 'പ്രേമലു' പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അണിയറപ്രവർത്തകർ സിനിമക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് പദ്ധതി. ആദ്യ ഭാഗത്തിലെ അണിയറപ്രവർത്തകരും അഭിനേതാക്കളും തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക.

അതേസമയം സിനിമയുടെ ഒന്നാം വാർഷികം പ്രമാണിച്ച് പ്രേമലു സ്പെഷ്യൽ സ്ക്രീനിംഗ് ആരംഭിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ ചെന്നൈയിലും ബെംഗളൂരുവിലും ചിത്രം സ്ക്രീൻ ചെയ്യുന്നുണ്ട്.

Content Highlights: Premalu movie turns one year

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us