'രശ്‌മികയെ ഒരു കിണറ് വെട്ടി മൂടണം!', സക്സസ് മീറ്റിൽ അബദ്ധം പിണഞ്ഞ് ടീം പുഷ്പ 2; വൈറലായി വീഡിയോ

ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2

dot image

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. 1800 കോടിയിലധികം രൂപയാണ് സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത്. എല്ലാ കോണുകളിൽ നിന്നും ഗംഭീര അഭിപ്രായങ്ങൾ ലഭിച്ച സിനിമയ്ക്ക് എന്നാൽ കേരളത്തിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ഇവിടെനിന്നും ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ സക്സസ് മീറ്റിൽ അണിയറപ്രവർത്തകർക്ക് പറ്റിയ ഒരു അമളിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചിത്രത്തിന്റെ സക്സസ് മീറ്റിൽ ഓരോ സംസ്ഥാനത്ത് നിന്നുമുള്ള ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണങ്ങൾ ഒരു വീഡിയോയിലൂടെ അവതരിപ്പിക്കുകയുണ്ടായി. എന്നാൽ കേരളത്തിൽ നിന്നുള്ള റെസ്പോൺസുകളുടെ ഭാഗമെത്തുമ്പോൾ ചിത്രത്തെക്കുറിച്ചുള്ള മോശം പ്രതികരണങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

രശ്‌മികയെ ഒരു കിണറ് വെട്ടി കുഴിച്ച് മൂടണം എന്നും കട്ട ക്രിഞ്ച് അഭിനയമാണ് സിനിമയിലേത് എന്ന് പറയുന്ന ഭാഗങ്ങളുമാണ് വീഡിയോയിൽ ഉള്ളത്. ഇത് ചിത്രത്തെ അഭിനന്ദിച്ചുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണ് വീഡിയോയിൽ ഉൾപ്പെടുത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കുറിക്കുന്നത്. ഈ വീഡിയോ കണ്ട് അഭിമാനത്തോടെ ഇരിക്കുന്ന അല്ലു അർജുനെയും സംവിധായകൻ സുകുമാറിനെയും കാണാം. ഉടൻ തന്നെ വീഡിയോ വൈറലാകുകയും ചെയ്തിട്ടുണ്ട്.

ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തിയത്. രാജമൗലിയുടെ ചിത്രം 'RRR'-ന്റെയും (1230 കോടി) 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' (1215 കോടി) ന്റെയും 'ബാഹുബലി 2' വിന്റെയും (1790 കോടി) കളക്ഷൻ റെക്കോഡുകൾ 'പുഷ്പ 2: ദി റൂള്‍' മറികടന്നിരുന്നു. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്. ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2.

Content Highlights: Pushpa success meet video about kerala response goes viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us