അന്ന് തിയേറ്ററിൽ പരാജയം, ഇന്ന് ആഘോഷമാക്കി ആരാധകർ; റീ റിലീസിൽ വമ്പൻ മുന്നേറ്റവുമായി 'സനം തേരി കസം'

2016 ൽ പുറത്തിറങ്ങിയ സിനിമ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല

dot image

ഹർഷവർദ്ധൻ റാണെയും മാവ്‌റ ഹൊകാനെയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു 'സനം തേരി കസം'. രാധിക റാവുവും വിനയ് സപ്രുവും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ വാലെന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ചിത്രം തിയേറ്ററുകളിൽ വീണ്ടുമെത്തിയിരിക്കുകയാണ്. ഗംഭീര വരവേൽപ്പാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബോക്സ് ഓഫീസിലും കാര്യമായ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

4.25 കോടിയാണ് ചിത്രം റീ റിലീസിലെ ആദ്യ ദിനം നേടിയത്. രണ്ടാം ദിവസമായ ശനിയാഴ്ച അത് 5 കോടിയായി വർധിച്ചു. നിലവിൽ ചിത്രം 9.50 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. ഇത് ചിത്രത്തിന്റെ ലൈഫ്ടൈം കളക്ഷനെക്കാൾ കൂടുതലാണ്. 9 കോടി ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തപ്പോൾ നേടിയത്. ചിത്രം കണ്ട് പ്രേക്ഷകർ കരയുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രത്തിന് അർഹിച്ച വിജയം ഇപ്പോൾ ലഭിച്ചെന്നാണ് പ്രേക്ഷകർ എക്സിൽ കുറിക്കുന്നത്. സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹർഷവർദ്ധൻ റാണെയുടെയും മാവ്‌റ ഹൊകാനെയുടെയും പ്രകടനങ്ങൾക്കും കൈയ്യടി ലഭിക്കുന്നുണ്ട്.

2016 ൽ പുറത്തിറങ്ങിയ സിനിമ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാൽ ഒമ്പതുവർഷങ്ങൾക്കിപ്പുറം യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി സനം തേരി കസം മാറി. ചിത്രം ഒടിടിയിലെത്തിയതോടെ പ്രേക്ഷകർ ഏറ്റെടുത്തു. സിനിമയിലെ ഗാനങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചു. ഒപ്പം ഇറങ്ങിയ ബോളിവുഡ് സിനിമയായ ലവ്യാപയെക്കാൾ കളക്ഷൻ ആണ് സനം തേരി കസത്തിന് ലഭിക്കുന്നത്. നേരത്തെ രൺബീർ കപൂർ ചിത്രമായ യേ ജവാനി ഹേ ദീവാനി റീ-റിലീസ് ചെയ്തിരുന്നു. ഈ സിനിമയുടെ ആദ്യ ദിന കളക്ഷനെയും സനം തേരി കസം മറികടന്നിരുന്നു. 1.15 കോടി ആയിരുന്നു രൺബീർ സിനിമയുടെ നേട്ടം. നിലവിൽ സനം തേരി കസം റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

Content Highlights: Sanam Teri Kasam gets good response in re release

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us