'അജിത് സാറിന്റെ സിനിമകളിലെല്ലാം സ്ത്രീ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടാകാറുണ്ട്'; റെജീന കസാൻഡ്ര

നമ്മളെ വളരെ സ്പെഷ്യൽ ആയി ആണ് എപ്പോഴും അജിത് ട്രീറ്റ് ചെയ്യുകയെന്ന് റെജീന പറയുന്നു

dot image

അജിത് - മഗിഴ് തിരുമേനി ചിത്രം 'വിടാമുയർച്ചി' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണം സ്വന്തമാക്കിയ സിനിമ വലിയ കളക്ഷൻ ആണ് തിയേറ്ററിൽ നിന്നും നേടുന്നത്. ചിത്രത്തിൽ റെജീന കസാൻഡ്ര അവതരിപ്പിച്ച ദീപിക എന്ന കഥാപാത്രം വലിയ പ്രേക്ഷശ്രദ്ധയാണ് നേടുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രം മികച്ച രീതിയിലാണ് റെജീന അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ നടൻ അജിത്തിനൊപ്പമുള്ള എക്സ്പീരിയൻസിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് റെജീന കസാൻഡ്ര.

സെറ്റിൽ ഉള്ളവരെ വളരെ സ്പെഷ്യൽ ആയി ആണ് അദ്ദേഹം എപ്പോഴും ട്രീറ്റ് ചെയ്യുകയെന്ന് റെജീന പറയുന്നു. 'വലിയ കാര്യങ്ങൾക്ക് സമയമെടുക്കുമെന്നാണ് പറയാറ്. അജിത് സാറിനൊപ്പം ഈ സിനിമയിൽ അഭിനയിക്കാനായത് അത്തരത്തിൽ ഒന്നാണെന്ന് ഞാൻ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. അജിത് സിനിമകളിലെല്ലാം സ്ത്രീ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടാകാറുണ്ട്. ഒരു ദിവസം ഷൂട്ടിങ്ങിനിടെ അജിത് സാർ സെറ്റിൽ ഞങ്ങളുടെ എല്ലാവരുടെയും ഫോട്ടോ എടുക്കുകയായിരുന്നു. രണ്ടു മണിക്കൂറിനുള്ളിൽ അദ്ദേഹം ആ ചിത്രങ്ങൾ ഞങ്ങൾക്കായി ഫ്രെയിം ചെയ്തു തന്നു. ആ ഫ്രെയിം ഇപ്പോഴും എൻ്റെ വീട്ടിൽ ഉണ്ട്. ഞാൻ സാധാരണയായി എൻ്റെ ചിത്രങ്ങൾ ഫ്രെയിം ചെയ്യാറില്ല, പക്ഷേ ഇത് സ്പെഷ്യൽ ആണ്', റെജീന കസാൻഡ്ര പറയുന്നു.

'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത് കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.

Content Highlights: Regina Cassandra talks about working with Ajithkumar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us