'തൊപ്പി ഊരാൻ പറ്റില്ല, തലയിൽ ഒരു താജ്മഹൽ പണിത് വെച്ചേക്കുവാ; ചിരിപ്പിച്ച് ബേസിലിന്റെ 'മരണമാസ്സ്‌' വീഡിയോ

വാഴ, ഗുരുവായൂരമ്പല നടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണി ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്

dot image

ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്സ്'. ബേസിൽ ജോസഫ് നായകനായി എത്തുന്ന ചിത്രം ഒരു കോമഡി എൻ്റർടൈയ്നറായാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറങ്ങും. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുന്നത് അറിയിച്ചുകൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ട വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

തലയിൽ തൊപ്പി വെച്ചുകൊണ്ട് ബേസിൽ ജോസഫ് അഭിമുഖങ്ങളിലും മറ്റു പരിപാടികളിലും എത്തുന്നതും ബേസിലിനോട് എല്ലാവരും തൊപ്പി ഊരാൻ ആവശ്യപ്പെടുന്നതും ആണ് വീഡിയോയിലെ ഉള്ളടക്കം. ഒപ്പം ബേസിലിന്റെ തമാശ കലർന്ന മറുപടികളും ചിരിയുണർത്തുന്നുണ്ട്. 'തൊപ്പി ഊരാൻ പറ്റില്ല, തലയിൽ ഒരു താജ്മഹൽ പണിത് വെച്ചേക്കുവാ', 'തല ചീഞ്ഞളിഞ്ഞ് ഇരിക്കയാണ് സാർ' എന്നിങ്ങനെയാണ് ബേസിലിന്റെ മറുപടികൾ. വാഴ, ഗുരുവായൂരമ്പല നടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണി ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്.

രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊൻമാൻ ആണ് ബേസിൽ നായകനായി തിയേറ്ററിൽ എത്തിയ അവസാനത്തെ സിനിമ. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമയിലെ ബേസിലിന്റെ പ്രകടനം ഏറെ കൈയ്യടി നേടുന്നുണ്ട്. സജി ഗോപു, ലിജോമോൾ എന്നിവരും സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Basil joseph maranamass announcement video goes viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us