ഇനി ശ്രദ്ധ അല്ലു അർജുൻ പടത്തിൽ; സൽമാൻ ഖാനൊത്തുള്ള സിനിമ ഉപേക്ഷിച്ച് അറ്റ്ലി?

ശങ്കറിന്റെ സഹസംവിധായകനായി കരിയർ ആരംഭിച്ച വ്യക്തിയാണ് അറ്റ്ലി

dot image

ചുരുക്കം സിനിമകൾ കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന സംവിധായകനാണ് അറ്റ്ലി. ഷാരൂഖ് ഖാനൊത്തുള്ള ജവാൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം അറ്റ്ലിയുടെ അടുത്ത ചിത്രം ഏതായിരിക്കും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്. സൽമാൻ ഖാനൊപ്പമായിരിക്കും അറ്റ്ലിയുടെ പുതിയ സിനിമ എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ സിനിമ ഉപേക്ഷിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

അല്ലു അർജുനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് അറ്റ്ലി എന്നാണ് മസാല ഡോട്ട് കോമിനെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഈ കാരണത്താൽ സൽമാൻ ഖാൻ ചിത്രം ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല.

ശങ്കറിന്റെ സഹസംവിധായകനായി കരിയർ ആരംഭിച്ച വ്യക്തിയാണ് അറ്റ്ലി. അറ്റ്ലിയുടെ ആദ്യ ചിത്രമായ 'രാജാ റാണി' എ ആർ മുരുഗദോസായിരുന്നു നിർമ്മിച്ചത്. ആദ്യ സിനിമയിൽ തന്നെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് നേടിയ അറ്റ്ലിക്ക് അടുത്തതായി വിജയ്യുടെ 'തെരി' സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചു. അതിനു ശേഷം വിജയ്യുടെ തന്നെ മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങളും അറ്റ്ലി തന്നെ സംവിധാനം ചെയ്തു. ഒടുവിൽ അറ്റ്ലി സംവിധാനം ചെയ്ത ജവാൻ എന്ന ബോളിവുഡ് ചിത്രം 1000 കോടിയിലധികം രൂപ ബോക്സ്ഓഫീസിൽ നിന്ന് നേടുകയും ചെയ്തു.

Content Highlights: Reports that Atlee shelved Salman Khan film to concentrate on Allu Arjun's film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us