വിജയ് ദേവരകൊണ്ടക്കൊപ്പം സൂര്യയും രൺബീറും ജൂനിയർ എൻടിആറും; വമ്പൻ ഹൈപ്പിൽ 'VD12' ടീസർ നാളെയെത്തും

'വിഡി 12 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി ആണ് പുറത്തിറങ്ങുകയെന്ന് നേരത്തെ നിർമാതാവായ നാഗ വംശി പറഞ്ഞിരുന്നു

dot image

അർജുൻ റെഡ്‌ഡി, ഗീതാ ഗോവിന്ദം തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്രപ്രേമികളുടെ മനസിൽ ഇടംപിടിച്ച നടനാണ് വിജയ് ദേവരകൊണ്ട. എന്നാൽ കഴിഞ്ഞ കുറച്ച് വർഷമായി നടന് അത്ര നല്ല സമയമല്ല. മോശം സിനിമകളുടെ പേരിലും മോശം പ്രകടനങ്ങൾ കൊണ്ടും നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും കടുത്ത വിമർശനങ്ങളാണ് വിജയ്ക്ക് ലഭിക്കുന്നത്. എന്നാലിപ്പോൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. ജേഴ്‌സി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഗൗതം തന്നൂരിയുടെ അടുത്ത സിനിമയിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസറിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിന്റെ ടീസർ നാളെ വൈകുന്നേരം 04:06 ന് പുറത്തിറങ്ങും. സൂര്യ, രൺബീർ കപൂർ, ജൂനിയർ എൻടിആർ എന്നിവരാണ് ടീസറിനായി വോയിസ് ഓവർ നൽകുന്നത്. സിനിമയുടെ തമിഴ് ടീസറിന് സൂര്യ ശബ്ദം നൽകുമ്പോൾ ഹിന്ദിയിൽ രൺബീർ കപൂറും തെലുങ്കിൽ ജൂനിയർ എൻടിആറും ശബ്ദം നൽകും. ടീസറിനൊപ്പം സിനിമയുടെ ടൈറ്റിലും നാളെ പുറത്തിറങ്ങും. വിഡി 12 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി ആണ് പുറത്തിറങ്ങുകയെന്ന് നേരത്തെ നിർമാതാവായ നാഗ വംശി പറഞ്ഞിരുന്നു. ജേഴ്സി എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ഗൗതം തന്നൂരിയുടെ അടുത്ത സിനിമയാണിത്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് വിഡി 12. സിനിമയ്ക്കായി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. സിത്താര എന്‍റര്‍ടെയ്മെന്‍റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മെയ്യിൽ റിലീസാകും എന്നാണ് വിവരം.

Content Highlights: VD 12 teaser out from tomorrow

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us