കെജിഎഫിനെ വെല്ലുമോ എൻടിആർ-നീൽ? ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്നു

വമ്പൻ ആക്ഷൻ സീക്വൻസ് ഉൾപ്പെടുന്നതാകും ഈ ഷെഡ്യൂൾ എന്നാണ് സൂചന

dot image

കെജിഎഫ്, സലാർ എന്നീ സിനിമകളിലൂടെ ഇന്ത്യയിൽ ഉടനീളം ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. അദ്ദേഹത്തിന്റെ അടുത്ത ചിത്രം തെലുങ്ക് താരം ജൂനിയർ എൻടിആറിനൊപ്പം എന്ന വാർത്ത ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

അടുത്ത വാരത്തോടെ ഹൈദരാബാദിനടുത്തുള്ള വികാരാബാദ് വനങ്ങളിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. സഹതാരങ്ങൾ വെച്ച് ആരംഭിക്കുനന് ഷെഡ്യൂളിൽ ഒരുവാരത്തിന് ശേഷമായിരിക്കും എൻടിആർ ജോയിൻ ചെയ്യുക. വമ്പൻ ആക്ഷൻ സീക്വൻസ് ഉൾപ്പെടുന്നതാകും ഈ ഷെഡ്യൂൾ എന്നാണ് സൂചന.

സിനിമയിൽ ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. അനിമൽ എന്ന സിനിമയിലെ നടന്റെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലേക്ക് അണിയറപ്രവർത്തകർ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ രശ്മിക മന്ദാന നായികയാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഡ്രാഗൺ എന്നാണ് സിനിമയുടെ പേരെന്നും റിപ്പോർട്ടുകളുണ്ട്.

കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവരയാണ് അവസാനമായി തിയേറ്ററിലെത്തിയ ജൂനിയർ എൻടിആർ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് 500 കോടിയിലധികം നേടിയിരുന്നു. ജാൻവി കപൂർ, പ്രകാശ് രാജ്, സെയ്ഫ് അലി ഖാൻ എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്.

പ്രഭാസിന്റെ നായകനാക്കി ഒരുക്കിയ സലാർ പാർട്ട് 1 ആണ് പ്രശാന്ത് നീലിന്റേതായി അവസാനമിറങ്ങിയ സിനിമ. 2023 ക്രിസ്മസ് റിലീസായാണ് സലാർ എത്തിയത്. ഡിസംബര്‍ 22ന് എത്തിയ ചിത്രം ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിങ്ങിലെത്തിയിട്ടുണ്ട്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. പ്രഭാസിനൊപ്പം പൃഥ്വിരാജും സലാറില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Higjlights: Jr NTR and Prashanth Neel's action drama will go on floors soon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us