തണ്ടേൽ നാഗചൈതന്യ യുഗത്തിന്റെ തുടക്കം, അവന്റെ പ്രകടനം കണ്ടപ്പോൾ അച്ഛനെ ഓർമ്മ വന്നു: നാഗാർജുന

നാഗചൈതന്യയുടെ പെർഫോമൻസിനെ പ്രശംസിച്ചിരിക്കുകയാണ് നാഗാർജുന

dot image

നാഗചൈതന്യയും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് തണ്ടേല്‍. ഒരു യഥാര്‍ഥ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയിലെ നാഗചൈതന്യയുടെയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് വലിയ പ്രശംസയും ലഭിക്കുന്നുണ്ട്. സിനിമയിലെ നടന്റെ പെർഫോമൻസിനെ പ്രശംസിച്ചിരിക്കുകയാണ് നാഗാർജുന.

നാഗചൈതന്യയുടെ പ്രകടനം തന്നെ ഞെട്ടിച്ചു, പ്രത്യേകിച്ച് ക്ലൈമാക്സ് ഭാഗങ്ങൾ. പല രംഗങ്ങളിലെയും മകന്റെ പ്രകടനം കണ്ടപ്പോൾ തന്റെ പിതാവ് എഎൻആറിനെ ഓർമ്മവന്നുവെന്ന് നാഗാർജുന പറഞ്ഞു. നായിക സായ് പല്ലവി, സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് തുടങ്ങിയവരെയും അദ്ദേഹം പ്രശംസിച്ചു. ഇത് നാഗചൈതന്യ യുഗത്തിന്റെ തുടക്കം മാത്രമാണ്, ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ലവ് സ്റ്റോറി' എന്ന ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിച്ച ചിത്രമാണ് തണ്ടേൽ. ചന്ദൂ മൊണ്ടേടി സംവിധാനം ചെയ്ത സിനിമ കടലിന്റെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ സംഭവിച്ച ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. രചന- ചന്ദു മൊണ്ടേട്ടി, ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റർ- നവീൻ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖർ മാസ്റ്റർ, ബാനർ- ഗീത ആർട്സ്, നിർമ്മാതാവ്- ബണ്ണി വാസ്, അവതരണം- അല്ലു അരവിന്ദ്.

Content Highlights: Nagarjuna praises the perfomance of Naga Chaitanya in Thandel

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us