തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; പോസ്റ്റുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി താരം

നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറി വഴി വിവരം അറിയിച്ചത്

dot image

തെന്നിന്ത്യൻ നായിക തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറി വഴി തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. തന്റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും നടി മുന്നറിയിപ്പ് നൽകി.

തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി

അതേസമയം ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി, അജിത്തിന്റെ വിടാമുയർച്ചി എന്നീ സിനിമകളാണ് ഈ വർഷം തൃഷയുടേതായി ഇതുവരെ റിലീസ് ചെയ്തത്. ജനുവരി ആദ്യം റിലീസ് ചെയ്ത ഐഡന്റിറ്റിയിൽ അലീഷ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ചിത്രം ഇപ്പോൾ സീ 5 ൽ ലഭ്യമാണ്. വിടാമുയർച്ചിയിൽ കയൽ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. പൂര്‍ണ്ണമായും അസര്‍ബൈജാനില്‍ ഷൂട്ട് ചെയ്ത ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

വിവിധ ഭാഷകളിലായി നിരവധി സിനിമകളാണ് തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അജിത്തിനൊപ്പ ഗുഡ് ബാഡ് അഗ്ലി, കമൽ ഹാസൻ-മണിരത്‌നം ടീമിന്റെ തഗ് ലൈഫ്, സൂര്യ 45 എന്നിങ്ങനെ നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Content Highlights: Trisha Krishnan’s X platform handle gets hacked

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us