'ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ' അഞ്ചാം ദിനം കുതിച്ചുയർന്ന് വടക്കൻ വീരഗാഥ കളക്ഷൻ

വടക്കൻ വീരഗാഥ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്

dot image

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായി അഭിനയിച്ച 1989 ൽ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥ. 35 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ആദ്യ ദിനം കേരളത്തില്‍ നിന്ന് 9 ലക്ഷം മാത്രം നേടിയ ചിത്രം രണ്ടാം ദിനം 14 ലക്ഷവും മൂന്നാം ദിനം 18 ലക്ഷവും നേടിയതായാണ് റിപ്പോർട്ടുകൾ. മൂന്നാം ദിനമായ ഞായറാഴ്ചയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയത്. തിങ്കളാഴ്ച 8 ലക്ഷവും ചൊവ്വാഴ്ച 10 ലക്ഷവും ചിത്രം സ്വന്തമാക്കി. ഇതുവരെ കേരളത്തില്‍ നിന്ന് മാത്രം 59- 60 ലക്ഷം രൂപയ്ക്കടുത്ത് ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ.

Also Read:

അതേസമയം കേരളത്തിന് പുറത്ത് ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, മുംബൈ, പൂനെ, ദില്ലി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഭുബനേശ്വര്‍, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലൊക്കെ ചിത്രത്തിന് റിലീസ് ഉണ്ട്. ഇന്ത്യയ്ക്ക് പുറത്ത് യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്‍റൈന്‍ തുടങ്ങിയ ഇടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. 4 കെ, ഡോള്‍ബി അറ്റ്‍മോസിലാണ് ചിത്രം റീമാസ്റ്റര്‍ ചെയ്ത് എത്തിയിരിക്കുന്നത്.

വടക്കൻ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്തുവായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മാധവിയായിരുന്നു ചിത്രത്തിൽ ഉണ്ണിയാർച്ചയായി എത്തിയത്. മമ്മൂട്ടിക്ക് പുറമെ ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

Content Highlights: Oru Vadakkan Veeragatha boxs office collection report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us