'ലവ് ടുഡേയിൽ എന്റെയൊപ്പം അഭിനയിക്കാൻ പല നായികമാരും ആദ്യം തയ്യാറായിരുന്നില്ല'; പ്രദീപ് രംഗനാഥൻ

ചിലർ ഞങ്ങൾക്ക് വലിയ ഹീറോകളോട് ഒപ്പമാണ് അഭിനയിക്കാൻ താൽപര്യമെന്ന് ഓപ്പണായി പറഞ്ഞു

dot image

തന്റെയൊപ്പം അഭിനയിക്കാൻ പല നായികമാരും ആദ്യം തയ്യാറായില്ലെന്ന് നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ. ആദ്യം അവരോട് പോയി 'കോമാളി' സിനിമയുടെ സംവിധായകനാണ് എന്ന് പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ വർക്ക് ചെയ്യാൻ എക്സൈറ്റഡ് ആണെന്ന് പറയും. പക്ഷെ താൻ ആണ് ഹീറോ എന്ന് കേൾക്കുമ്പോൾ അയ്യോ ഡേറ്റ് ഇല്ല, ഞാനൊന്ന് നോക്കിയിട്ടിട്ട് അറിയിക്കാം എന്ന് പറഞ്ഞിരുന്നെന്നും പ്രദീപ് പറയുന്നു. പ്രദീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഡ്രാഗണിന്റെ പ്രീ റിലീസ് ഇവന്റിൽ വെച്ചായിരുന്നു പ്രദീപ് രംഗനാഥൻ ഇക്കാര്യം തുറന്ന് പറഞ്ഞത്.

'ചിലർ ഞങ്ങൾക്ക് വലിയ ഹീറോകളോട് ഒപ്പമാണ് അഭിനയിക്കാൻ താൽപര്യമെന്ന് ഓപ്പണായി പറഞ്ഞു, അവർക്ക് നന്ദി. ചിലർ ഇതിൽ ഒരുപാട് അഭിനയിക്കാൻ ഉണ്ട്, ഞാൻ പെർഫോമൻസ് കുറച്ച് കുറവുള്ള സിനിമയാണ് നോക്കുന്നത് എന്നുവരെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഇരുന്ന എനിക്ക് ഈ സിനിമയിൽ അനുപമയും കയദുവും നായികയായി വന്നു. രണ്ടു പേർക്കും നന്ദി', പ്രദീപ് പറഞ്ഞു.

'ഓ മൈ കടവുളേ' എന്ന റൊമാന്റിക് കോമഡി സിനിമയ്ക്ക് ശേഷം അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രാഗൺ. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു ഫൺ കോമഡി ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കയതു ലോഹർ, അനുപമ പരമേശ്വരൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗൺ.

Content Highlights: Heroines initially rejected to act with me says Pradeep Ranganathan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us