![search icon](https://www.reporterlive.com/assets/images/icons/search.png)
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് ലക്കി ഭാസ്‌കര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. ചിത്രം ഒടിടി റിലീസിന് ശേഷവും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയിരുന്നു.
നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം ഇതിനോടകം 20 മില്യണ്‍ വ്യൂസ് നേടിക്കഴിഞ്ഞു. നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ലക്കി ഭാസ്‌കര്‍. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവുമധികം ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമകളില്‍ ആറാം സ്ഥാനത്താണ് ലക്കി ഭാസ്‌കര്‍. ഒടിടി റിലീസില്‍ രണ്ടാഴ്ച കൊണ്ട് 11.7 മില്യണ്‍ വ്യൂസ് സ്വന്തമാക്കി നേരത്തെ തന്നെ ചിത്രം മറ്റൊരു റെക്കോർഡും സ്വന്തമാക്കിയിരുന്നു.
#Luckybaskhar 2nd most Watched South Indian movie 🔥
— Heyopinions (@heyopinionx) February 12, 2025
All time 6th viewers Indian Movie 👏💫@vamsi84 @SitharaEnts@DQsWayfarerFilm pic.twitter.com/0tyBHmrpXw
ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.
സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്തയാണ് ദുല്‍ഖറിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം പിരീഡ് ഡ്രാമ ഴോണറിലാണ് പുറത്തെത്തുക. തമിഴിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറായ എം.കെ. ത്യാഗരാജ ഭാഗവതരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖറിന് പുറമെ റാണാ ദഗ്ഗുബട്ടി, ഭാഗ്യശ്രീ ബോസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
Content Highlights: Lucky Bhaskar is the most watched Indian movie after RRR