
പുത്തൻ പരീക്ഷണങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് പ്രോജക്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്ലുക് പോസ്റ്ററും നാളെ വൈകിട്ട് ആറിന് പുറത്തിറങ്ങുമെന്ന് മമ്മൂട്ടി കമ്പനി ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുകയാണ്.
ലൊക്കേഷനില്‍ നിന്നുള്ള ചില സ്റ്റില്‍സ് അല്ലാതെ ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. സിനിമയിൽ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതാണ് റിപ്പോര്‍ട്ടുകള്‍. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം.
ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം. നാഗര്‍കോവില്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. അതേസമയം ഗൗതം വസുദേവ് മേനോന്‍റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റ ചിത്രം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് ആയിരുന്നു മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയ അവസാന ചിത്രം. ഇതിന്‍റെ നിര്‍മ്മാണവും മമ്മൂട്ടി കമ്പനി ആയിരുന്നു. ഡിനു ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ അണിയറയിലൊരുങ്ങുന്ന ചിത്രം.
Content Highlights: The name of Mammootty's seventh production will be known tomorrow