
മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫർ നേടിയ വിജയം കൊണ്ട് തന്നെ എമ്പുരാന്റെ മേലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇപ്പോഴിതാ ക്യാരക്റ്റർ പോസ്റ്ററുകളിലൂടെ എമ്പുരാനിലെ കഥാപാത്രങ്ങളെ ഓരോരുത്തരെയായി പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നയൻ ഭട്ട് അവതരിപ്പിക്കുന്ന സുരൈയ്യ ബീബി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായിരിക്കുന്നത്. സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവം നയൻ ഭട്ട് പങ്കുവെക്കുന്നൊരു വീഡിയോയും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് നയൻ ഭട്ട് എമ്പുരാനിൽ എത്തുന്നത്. ഇതോടെ ചിത്രത്തിൽ സയീദ് മസൂദിന്റെ കുട്ടിക്കാലവും കാണിക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ കണ്ടെത്തൽ. എങ്ങനെയാണ് സയീദ് മസൂദ് ഖുറേഷിക്കൊപ്പം എത്തിയതെന്നും അവരുടെ ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എമ്പുരാനിലുണ്ടാകുമെന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എമ്പുരാന്റെ ടീസറിൽ കത്തിയ ഒരു വീടിന് മുന്നിൽ ഒരു കുട്ടിയേയും എടുത്തുകൊണ്ട് നിൽക്കുന്ന ഒരാളെ കാണാനാകും. ഇത് സയീദ് മസൂദും ഖുറേഷിയുമെന്നെന്നാണ് പ്രേക്ഷകർ ഡീകോഡ് ചെയ്തിരിക്കുന്നത്.
Character No.24
— Prithviraj Sukumaran (@PrithviOfficial) February 15, 2025
Nayan Bhatt as Suraiya Bibi in #L2E #EMPURAAN https://t.co/qqMp5WIJDo
Malayalam | Tamil | Hindi | Telugu | Kannada #March27 @mohanlal #muraligopy @antonypbvr @aashirvadcine @Subaskaran_A @LycaProductions @gkmtamilkumaran @prithvirajprod #SureshBalaje… pic.twitter.com/G2j37if9W4
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Empuraan new character poster out now