മമ്മൂട്ടി കമ്പനി പടത്തിൽ 'ആദ്യം വിനായകൻ', 'പിന്നെ മമ്മൂട്ടി'; കൈയ്യടിച്ച് സോഷ്യൽ മീഡിയ

പോസ്റ്ററുകൾ റിലീസ് ചെയ്തതിന് പിന്നാലെ അതിലെ ടൈറ്റിലുകളുടെ പ്രത്യേകതയാണ് ഇപ്പോൾ ചർച്ചയാകുന്നത്

dot image

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം കളങ്കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്. മമ്മൂട്ടിയുടെ വ്യത്യസ്തമായ ഭാവപ്രകടനം വ്യക്തമാക്കുന്നതും വിനായകന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതുമായ പോസ്റ്ററുകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഈ പോസ്റ്ററുകൾ റിലീസ് ചെയ്തതിന് പിന്നാലെ അതിലെ ടൈറ്റിലുകളുടെ പ്രത്യേകതയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പോസ്റ്ററുകളുടെ ടൈറ്റിൽസിൽ ആദ്യം വിനായകന്റെ പേരാണ് നൽകിയിരിക്കുന്നത്. അതിന് ശേഷമാണ് കഴിഞ്ഞാണ് മമ്മൂട്ടിയുടെ പേര് എഴുതിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ മമ്മൂട്ടിയുടെ പേരിന് മുന്നേ നൽകിയത് അഭിനന്ദനാർഹമാണ് എന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നു.

സിനിമയിൽ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതാണ് റിപ്പോര്‍ട്ടുകള്‍. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് കളങ്കാവല്‍.

ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം. അതേസമയം ഗൗതം വസുദേവ് മേനോന്‍റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റ ചിത്രം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് ആയിരുന്നു മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയ അവസാന ചിത്രം. ഇതിന്‍റെ നിര്‍മ്മാണവും മമ്മൂട്ടി കമ്പനി ആയിരുന്നു. ഡിനു ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ അണിയറയിലൊരുങ്ങുന്ന ചിത്രം.

Content Highlights: Kalamkaval movie titles brilliance viral in social media

dot image
To advertise here,contact us
dot image