
പുതുമുഖങ്ങളെ നായകരാക്കി റോം കോം ഒരുങ്ങുന്നു. നവാഗത സംവിധായകൻ വിവേക് വി വാര്യർ ചിത്രം 'റോം കോം' സിനിമയുടെ ഫസ്റ്റ് ലുക്കും ടൈറ്റിൽ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. അംജിത് എസ് കെയും നിർമാണ രംഗത്തേക്ക് പുത്തൻ ചുവടുവെപ്പ് നടത്തുന്ന റോക്‌സ്റ്റാറും ചേർന്നാണ് സിനിമയുടെ നിർമാണം. ഇവർക്ക് പുറമേ സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലക് ചോലയും സിനിമയുടെ നിർമാണ പങ്കാളികളാണ്.
സംവിധായകന്റെയും നിർമാണ കമ്പനിയുടെയും ആദ്യ സിനിമയാണ് റോം കോം. രാഹുൽ രാജാണ് സിനിമയുടെ സംഗീതം. അണിയറയിൽ സജിത്ത് പുരുഷൻ, നിതീഷ് കെ ടി ആർ, ബിനു മുരളി, ജിഷ്ണു ബാലൻ പൊറ്റകൽ, പ്രദീപ് ഗോപാല കൃഷ്ണൻ, ശാഹുൽ ചോയി എന്നിവരും ഉണ്ട്.
നിർമാണ രംഗത്തേക്ക് കാലെടുത്ത് വെക്കുന്ന റോക്‌സ്റ്റാറിന്റെ ലക്ഷ്യം ഒരു സിനിമയുടെ ആദ്യ ആലോചനാ നിമിഷം മുതല്‍ പൂജ, ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍, പ്രൊമോഷന്‍, റിലീസ് തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഏറ്റവും പുതിയ രീതികളെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്ത് തങ്ങളുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തുക എന്നതാണ്. പരമ്പരാഗതമായ വഴികളുപേക്ഷിച്ച് പുതിയ കാലത്തിന്റേതായ രീതികളിലൂടെ സിനിമ വിജയിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് റോക്‌സ്റ്റാറിന്റെ കടന്നുവരവ് വലിയ മുതല്‍ക്കൂട്ടാകും.
Content Highlights: crew has released the first look and title poster of the 'rom com' movie