പിക്ച്ചർ അഭി ബാക്കി ഹേ ഭായ്!; നിവിൻ പോളി ഇനി 'മൾട്ടിവേഴ്സ് മൻമഥൻ'

'എങ്കിലും ചന്ദ്രികേ' എന്ന സിനിമയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്

dot image

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് മികച്ച സിനിമകളും വലിയ ബോക്സ്ഓഫീസ് വിജയങ്ങളിലൂടെ മലയാളി പ്രേക്ഷകരെ രസിപ്പിച്ച നടന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല സമയമല്ല. മോശം സിനിമകളും തുടർപരാജയങ്ങളും നിവിൻ പോളി എന്ന നടനെ പിന്നോട്ടവലിച്ചു. എന്നാലിപ്പോൾ വമ്പൻ പ്രോജെക്റ്റുകളുമായി ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് നടൻ. നിവിൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു.

'മൾട്ടിവേഴ്സ് മൻമഥൻ' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു സൂപ്പർഹീറോ ചിത്രമായിട്ടാണ് പുറത്തിറങ്ങുന്നത്. കരിക്കിന്റെ ആവറേജ് അമ്പിളി, സെബാസ്റ്റ്യൻ്റെ വെള്ളിയാഴ്ച എന്നീ സീരീസുകളും, സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്‌ത 'എങ്കിലും ചന്ദ്രികേ' എന്ന സിനിമയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്. സൂപ്പർഹീറോ കോമഡി ആക്ഷൻ ഫാന്റസി എന്റെർടൈനർ ആയി ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നതും നിവിൻ പോളി തന്നെയാണ്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതരായ അനന്ദു എസ് രാജ്, നിതിരാജ് എന്നിവർ ആണ് ചിത്രത്തിന്റെ സഹരചയിതാക്കൾ. അനീഷ് രാജശേഖരൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് കോളാബറേഷൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് "മൾട്ടിവേർസ് മന്മഥൻ" ഒരുങ്ങുന്നത്.

നിലവിൽ ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന നിവിൻ പോളിയുടെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബ്രൗൺ ഷർട്ടും ബ്ലാക്ക് പാർട്ടുമിട്ട് മെലിഞ്ഞു പക്കാ സ്റ്റൈലിഷ് ആയിട്ടുള്ള ലുക്കിലാണ് നിവിൻ ചിത്രത്തിനുള്ളത്. നിമിഷ നേരങ്ങൾക്കുള്ളിൽ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി സിനിമാതാരങ്ങളാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. 'ഇത് നിവിൻ പോളി അല്ല നിവിൻ പൊളി' എന്നാണ് പേർളി മാണി കമന്റ് ചെയ്തിരിക്കുന്നത്. ശ്രിന്ദ, ടൊവിനോ തോമസ്, ആന്റണി വർഗീസ്, വിനീത് ശ്രീനിവാസൻ, നിഖില വിമൽ തുടങ്ങി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Content Highlights: Nivin pauly new superhero film Multiverse manmadhan announced

dot image
To advertise here,contact us
dot image