ബാഫ്റ്റയിൽ തിളങ്ങി 'കോൺക്ലേവ്'; മികച്ച നടി മൈക്കി മാഡിസണ്‍, നടൻ അഡ്രിയന്‍ ബ്രോഡി

ദി ബ്രൂട്ടലിസ്റ്റ് സംവിധായകന്‍ ബ്രാഡി കോര്‍ബറ്റ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്

dot image

ഈ വർഷത്തെ ബാഫ്റ്റ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹോളിൽ വെച്ചാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. മികച്ച ചിത്രമടക്കം നാല് പുരസ്കാരങ്ങള്‍ സ്വന്തമാക്കി എഡ്വേർഡ് ബെർഗർ ചിത്രം കോൺക്ലേവ് ബാഫ്റ്റ പുരസ്‌കാര വേളയിൽ തിളങ്ങി.

ദി ബ്രൂട്ടലിസ്റ്റ് സംവിധായകന്‍ ബ്രാഡി കോര്‍ബറ്റ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. അനോറ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മൈക്കി മാഡിസണ്‍ മികച്ച നടിയായി. അഡ്രിയന്‍ ബ്രോഡിയാണ് മികച്ച നടന്‍. ദി ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിനാണ് പുരസ്കാരം. നേരത്തെ ഗോൾഡൻ ഗ്ലോബ് പ്രഖ്യാപനങ്ങളിലും ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിന് അഡ്രിയന്‍ ബ്രോഡി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പീരിയഡ് ഡ്രാമയായ 'ദി ബ്രൂട്ടലിസ്റ്റ്' നാല് അവാർഡുകൾ നേടി. എമിലിയ പെരേസ്' മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള പുരസ്കാരവും സോയ് സൽദാന മികച്ച സഹനടിക്കുള്ള പുരസ്കാരവും നേടി. ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും സോയ് നേടിയിരുന്നു.

Content Highlights: BAFTA awards announced

dot image
To advertise here,contact us
dot image